Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:35 AM IST Updated On
date_range 13 April 2022 5:35 AM ISTഡോ. ബി.ആർ. അംബേദ്കർ ജന്മദിനാഘോഷം
text_fieldsbookmark_border
പത്തനംതിട്ട: ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ 13 മുതൽ 30 വരെ ജില്ലയിലെ നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഡോ. ബി.ആർ. അംബേദ്കറുടെ 131ആം ജന്മദിനം വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ സമ്മേളനങ്ങൾ, ഘോഷയാത്രകൾ, ഭവനസന്ദർശനങ്ങൾ, സെമിനാറുകൾ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടക്കും. 13ന് രാവിലെ 10ന് അടൂർ ഗാന്ധി ടവറിന് സമീപം അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടക്കും. 14ന് പത്തനംതിട്ട ഡി.സി.സി ഓഡിറ്റോറിയത്തിൽ ആറന്മുള നിയോജകമണ്ഡലം നേതൃത്വത്തിൽ ജന്മദിന സമ്മേളനം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. 20ന് റാന്നിയിൽ നടക്കുന്ന സമ്മേളനം കെ. പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യും. ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥിയാകും. 27ന് കോന്നിയിൽ അഡ്വ .അടൂർ പ്രകാശ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. 28ന് അടൂരിൽ അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യും. തോപ്പിൽ ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തും. 30ന് സമാപന സമ്മേളനം തിരുവല്ല ബിലീവേഴ്സ് ഓഡിറ്റോറിയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് പി.ജി. ദിലീപ്കുമാർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് മഞ്ചു വിശ്വനാഥ്, വി.ടി. പ്രസാദ് എന്നിവർ പങ്കെടുത്തു. ഭാഗവത സപ്താഹ യഞ്ജം പത്തനംതിട്ട: ആറന്മുള വഞ്ചിത്ര കൈപ്പുഴ കയംതാങ്ങി മഹാവിഷ്ണു -ദുർഗക്ഷേത്രത്തിലെ ഗർഗ ഭാഗവത സപ്താഹ യഞ്ജവും സൂര്യനാരായണ പൊങ്കാലയും 16 മുതൽ 24വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16ന് വൈകീട്ട് അഞ്ചിന് യഞ്ജ ഉദ്ഘാടനം പാർവതി സ്വസ്തിക നിർവഹിക്കും. അക്കീരമൺ കാളിദാസ ഭട്ടതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. ദീപാരാധനക്കുശേഷം ശ്രീമദ് ഗർഗ ഭാഗവത മഹാത്മ്യം പ്രഭാഷണം. 17ന് രാവിലെ ഏഴിന് ഭദ്രദീപ പ്രതിഷ്ഠ. 11ന് ഉണ്ണിയൂട്ട്. തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12ന് പ്രഭാഷണം, അന്നപ്രസാദം, വൈകീട്ട് ദീപാരാധന എന്നിവ ഉണ്ടായിരിക്കും. 20ന് രാവിലെ 11ന് രുഗ്മിണി സ്വയംവര ഘോഷയാത്ര. 24ന് രാവിലെ എട്ടിന് സൂര്യനാരായണ പൊങ്കാല, വൈകീട്ട് 5.30ന് നാഗസ്വര കച്ചേരി, 6.30ന് ദീപാരാധന. വാർത്തസമ്മേളനത്തിൽ ക്ഷേത്രം മേൽശാന്തി മനോജ് വി.നമ്പൂതിരി, തുളസീദാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story