Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:35 AM IST Updated On
date_range 13 April 2022 5:35 AM ISTകെ.എസ്.എസ്.പി.യു പറക്കോട് ബ്ലോക്ക് സമ്മേളനം
text_fieldsbookmark_border
അടൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പറക്കോട് ബ്ലോക്ക് വാർഷിക സമ്മേളനം അങ്ങാടിക്കൽ എസ്.എൻ.വി പബ്ലിക് സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ ബ്ലോക്ക് പ്രസിഡന്‍റ് പി. മുഹമ്മദാലി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ. ബലഭദ്രൻപിള്ള റിപ്പോർട്ടും ട്രഷറർ സി.പി. ഹരിശ്ചന്ദ്രൻപിള്ള കണക്കും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി. രാമചന്ദ്രൻപിള്ള ജില്ല കമ്മിറ്റി അംഗങ്ങളായ ആർ. സുരേന്ദ്രൻ നായർ, കെ. സോമനാഥപിള്ള, കെ.ജി. രാജൻ എന്നിവർ സംസാരിച്ചു. 25 അംഗ ബ്ലോക്ക് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: പി. മുഹമ്മദാലി (പ്രസി), ആർ. ബലഭദ്രൻപിള്ള, (സെക്ര), സി.പി. ഹരിശ്ചന്ദ്രൻപിള്ള (ട്രഷ). PTL ADR KSSPU ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
