Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാൽകഴുകൽ ശുശ്രൂഷ

കാൽകഴുകൽ ശുശ്രൂഷ

text_fields
bookmark_border
പത്തനംതിട്ട: യേശുക്രിസ്​തു അന്ത്യ അത്താഴ​ വേളയിൽ തന്‍റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി ചുംബിച്ചതിന്‍റ ഓർമ പുതുക്കി മാക്കാംകുന്ന്​ ​സെന്‍റ്​ സ്​റ്റീഫൻസ്​ ഓർത്തഡോക്സ്​ കത്തീഡ്രലിൽ പെസഹ വ്യാഴാഴ്ച ഉച്ചക്ക്​ 2.30ന്​ നടക്കും. തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ്​ മാർ ക്ലീമിസ്​ ​മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ഫാ. ലൈജു മാത്യു വചന ശുശ്രൂഷ നടത്തും. മാക്കാംകുന്ന്​ കത്തീഡ്രലിൽ 1977ലാണ്​ അവസാനം നടന്നത്​. പുതിയ ദേവാലയ നിർമാണത്തിനുശേഷം ആദ്യമായാണ്​ നടക്കുന്നതെന്ന്​ ഭാരാവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ​ ദേവാലയത്തിനുള്ളിൽ മദ്​ബഹായോട്​ ചേർന്ന്​ പ്രത്യേകം തയാറാക്കിയ വേദിയിലാണ്​ ശുശ്രൂഷ നടക്കുന്നത്.​ ഫാ. ഗബ്രിയേൽ ജോസഫ്​, ഫാ. കോശി വി.വർഗീസ്​​ എന്നിവർ സഹ കാർമികത്വം വഹിക്കും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റി​ ഡോ. തോമസ്​ ജോൺ മാമ്പ്ര, സെക്രട്ടറി ഷിജു തോമസ്,​ കൺവീനർ ഏബൽ മാത്യു, ഗീവർഗീസ്​ ബിജു എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story