Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊലപാതക ശ്രമം: പ്രതിയെ...

കൊലപാതക ശ്രമം: പ്രതിയെ വെറുതെവിട്ടു

text_fields
bookmark_border
കോട്ടയം: കടുത്തുരുത്തി ഞീഴൂർ വട്ടക്കുന്ന് കള്ളുഷാപ്പിൽ വെച്ചുണ്ടായ കത്തിക്കുത്തിനെത്തുടർന്ന് ഒരാൾക്ക് പരിക്ക് പറ്റിയെന്ന്​ ആരോപിച്ച് കടുത്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഞീഴൂർ ചേലമഠം വീട്ടിൽ ജിബി ജോണിനെ തെളിവുകളുടെ അഭാവത്തിൽ കോട്ടയം അഡീ. അസി. ജഡ്ജി എം. സിന്ധു തങ്കം വെറുതെവിട്ടു. 2017 ഏപ്രിൽ 30ന് രാത്രിയിൽ കള്ളുഷാപ്പിൽ വെച്ചുണ്ടായ വാക്​തർക്കത്തെ തുടർന്ന് പ്രതി പരാതിക്കാരനെ കത്തിക്ക് കുത്തിപ്പരിക്കേൽപിച്ചെന്ന്​ ആരോപിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്​ ഒമ്പത്​ സാക്ഷികളെ വിസ്തരിക്കുകയും 14 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എസ്.പി. സുജിത്ത് കോടതിയിൽ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story