Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൂവത്തൂര്‍ കവലയില്‍...

പൂവത്തൂര്‍ കവലയില്‍ ഭഗവതീക്ഷേത്ര നിര്‍മാണം അവസാന ഘട്ടത്തില്‍

text_fields
bookmark_border
കോഴഞ്ചേരി: പൂവത്തൂര്‍ കവലയില്‍ ഭഗവതീക്ഷേത്ര നിര്‍മാണം അവസാനഘട്ടത്തിലേക്ക്. ശ്രീകോവിലുകള്‍ നിര്‍മിച്ച് നേരത്തെ പ്രതിഷ്ഠകര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മേൽക്കൂരയുടെ പണികളാണ് നടന്നുവരുന്നത്. നിര്‍മാണത്തിന് 30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട്​ ശ്രീകോവിലുകളാണ് നിര്‍മിച്ചിട്ടുള്ളത്. പൂര്‍ണമായും കൃഷ്ണശിലയില്‍ തീര്‍ത്ത ക്ഷേത്രത്തിന്റെ ചട്ടക്കൂടുകള്‍ തടിയിലാണ്. മേൽക്കൂര ക്ഷേത്രവിധിപ്രകാരം ചെമ്പ് പാളികള്‍കൊണ്ട് പൊതിഞ്ഞു. ശില്‍പ സൗന്ദര്യത്തോടെ നിര്‍മിച്ച നിരവധി ചതുരത്തൂണുകളാണ് നാലമ്പലത്തിന്റെ പ്രത്യേകത. ശ്രീകോവിലുകള്‍ക്ക്​ അഭിമുഖമായി പിത്തള പൊതിഞ്ഞ ചിത്രപ്പണികളോടുകൂടിയ രണ്ട് വാതിലുകളാണുള്ളത്. ഇതി‍ൻെറ നിര്‍മാണം പൂര്‍ത്തിയായി. സമീപപ്രദേശത്ത് പുനര്‍നിര്‍മിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണിത്. മുമ്പുണ്ടായിരുന്ന ക്ഷേത്രം കാലപ്പഴക്കംമൂലം ജീര്‍ണിച്ചതിനാലാണ് പത്തുവര്‍ഷംമുമ്പ് പുതിയത്​ നിര്‍മിക്കാന്‍ കരക്കാര്‍ തീരുമാനിച്ചത്. പടം....ക്യാപ്ക്ഷന്‍ PTL42poovathoor പൂവത്തൂര്‍ കവലയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഭഗവതീക്ഷേത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story