Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:44 AM IST Updated On
date_range 12 April 2022 5:44 AM ISTപഴവങ്ങാടി പഞ്ചായത്തിൽ മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കണം -സി.പി.ഐ
text_fieldsbookmark_border
റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ മാലിന്യ സംസ്കരണ പദ്ധതി എത്രയുംവേഗം പുഃസ്ഥാപിക്കണമെന്ന് സി.പി.ഐ പഴവങ്ങാടി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ മാലിന്യ സംസ്കരണം കീറാമുട്ടിയായി തീര്‍ന്നിരിക്കുകയാണ്. ഇട്ടിയപ്പാറയിലെ നിലവിലെ സംസ്കരണ പ്ലാന്‍റ് പൊതുജനത്തിന് ബാധ്യതയായിത്തീര്‍ന്നിരിക്കുകയാണ്. ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗം എം.വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് അമ്പാട്ട്, ഹാപ്പി പ്ലാച്ചേരി, ജോളി മധു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ചവരെ ആദരിച്ചു. മണ്ഡലം സെക്രട്ടറി കെ. സതീശ്, ജില്ല കൗണ്‍സിൽ അംഗങ്ങളായ ടി.ജെ. ബാബുരാജ്, അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ സുരേഷ് ജേക്കബ്, സന്തോഷ് കെ. ചാണ്ടി, ലോക്കല്‍ സെക്രട്ടറി എ.ജി. ഗോപകുമാര്‍, എം.വി. പ്രസന്നകുമാര്‍, സുരേഷ് മോതിരവയല്‍, ബിനിറ്റ് മാത്യു, ജോയ്സി ചാക്കോ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി എ.ജി. ഗോപകുമാറിനെയും അസി. സെക്രട്ടറിയായി സുരേഷ് അമ്പാട്ടിനെയും തെരഞ്ഞെടുത്തു. Ptl rni _1 cpi ഫോട്ടോ: പഴവങ്ങാടി ലോക്കൽ സമ്മേളനം സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗം എം.വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
