Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:44 AM IST Updated On
date_range 12 April 2022 5:44 AM ISTപ്രതിഷേധ പ്രകടനം നടത്തി
text_fieldsbookmark_border
പത്തനംതിട്ട: എണ്ണ-പാചകവാതകം-ജീവൻരക്ഷ മരുന്നുകൾ തുടങ്ങിയവയുടെ വിലവർധനക്കെതിരെയും മോട്ടോർ നിയമഭേദഗതി വഴി കേന്ദ്രസർക്കാർ ക്രമാതീതമായി വർധിപ്പിച്ച വാഹനങ്ങളുടെ പിഴ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി ആൻഡ്ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . കലക്ടറേറ്റ് പടിക്കൽനിന്ന് ഒട്ടോ കെട്ടിവലിച്ചുകൊണ്ടായിരുന്നു നഗരംചുറ്റി പ്രകടനം. തുടർന്ന് നടന്ന പ്രതിഷേധയോഗം ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. പ്രസാദ്, കെ.കെ. സുരേന്ദ്രൻ, റോഷൻ ജേക്കബ്, വിശ്വഭരൻ തിരുവല്ല, ഇ.കെ. ബേബി, രാജേഷ് കൊടുമൺ, രാജൻ വർഗീസ്, കെ.വൈ. ബേബി, സൈമൺ ഇരവിപേരൂർ, ഷാജഹാൻ അടൂർ, ബിജു പെരുനാട് എന്നിവർ സംസാരിച്ചു. പെൻഷനേഴ്സ് യൂനിയൻ വാർഷികം മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മല്ലപ്പള്ളി ബ്ലോക്ക് വാർഷികം പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂളിൽ നടത്തി. ജില്ല പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം റെജി ചാക്കോ, കെ.ജി. ശ്രീധരൻപിള്ള, കെ.ഐ. മത്തായി, പി.കെ. ശിവൻകുട്ടി, സി.എ.എൻ. ഭട്ടതിരിപ്പാട്, പി.എം. ഉദയകുമാർ, പി.പി. ഉണ്ണികൃഷ്ണൻ നായർ, എം.എം. ഖാൻ റാവുത്തർ, എം.ജെ. മഹേശൻ, വി.എസ്. ശശിധരൻനായർ, ഐ.എം. ലക്ഷ്മിയമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോർജ് തോമസ് (പ്രസി), കെ.ഐ. മത്തായി (സെക്ര), പി.പി. ഉണ്ണികൃഷ്ണൻ നായർ(ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story