Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:44 AM IST Updated On
date_range 12 April 2022 5:44 AM ISTഇടതുസർക്കാർ കർഷകരെ വഞ്ചിക്കുന്നു -ബി.ജെ.പി
text_fieldsbookmark_border
പത്തനംതിട്ട: നിരണത്ത് നെൽകർഷകൻ കൃഷിഭൂമിയിൽ ആത്മഹത്യ ചെയ്ത സംഭവം കർഷകരോടുള്ള സംസ്ഥാന സർക്കാറിൻെറ നിലപാടുകളുടെ നേർക്കാഴ്ചയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.എ. സൂരജ്. പ്രകൃതിക്ഷോഭത്തിലും കാലവർഷക്കെടുതിയിലും കൃഷി നശിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ സർക്കാർ കർഷകരോട് ക്രൂരത കാട്ടുകയാണ്. സ്വന്തം വീടും പുരയിടവും പണയപ്പെടുത്തി ബാങ്ക് ലോൺ എടുത്ത് കൃഷിചെയ്ത കർഷകരെ ചതിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും വി.എ. സൂരജ് കുറ്റപ്പെടുത്തി. നെൽകർഷകൻ ആത്മഹത്യ ചെയ്തത് അതീവ ദുഃഖകരമാണെന്ന് കർഷകമോർച്ച ജില്ല പ്രസിഡന്‍റ് ശ്യാം തട്ടയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story