Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:38 AM IST Updated On
date_range 12 April 2022 5:38 AM ISTമനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നാളെ തുടങ്ങും
text_fieldsbookmark_border
തിരുവല്ല: എസ്.എൻ.ഡി.പി തിരുവല്ല യൂനിയൻെറ ആഭിമുഖ്യത്തിൽ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ബുധനാഴ്ച മുതൽ 17 വരെ നടക്കും. രാവിലെ എട്ടിന് ഓതറ കുമാരനാശാൻ ശാഖയുടെ ഗുരുദേവ ക്ഷേത്രാങ്കണത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂനിയൻ പ്രസിഡന്‍റ് ബിജു ഇരവിപേരൂർ പതാക ഉയർത്തും. തുടർന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ വിശിഷ്ടാതിഥിയാകും. കൊയ്ത്തുത്സവത്തിന് തുടക്കമായി തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ പാടശേഖരങ്ങളിൽ കൊയ്ത്തുത്സവത്തിന് തുടക്കമായി. വേങ്ങൽ പാടശേഖരത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് മാത്തൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ശാന്തമ്മ ആർ. നായർ, പഞ്ചായത്ത് അംഗം ജയ, കൃഷി ഓഫിസർ എസ്.എസ്. സുജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story