Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:38 AM IST Updated On
date_range 12 April 2022 5:38 AM ISTഅട്ടത്തോട് ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് അവധിക്കാലത്തും ഉച്ചഭക്ഷണം എത്തിക്കും
text_fieldsbookmark_border
പത്തനംതിട്ട: 'കാടറിയുന്നോരുടെ വയറെരിയാതിരിക്കാന്‍' പേരില്‍ വേനല്‍ അവധികാലത്ത് എല്ലാ ദിവസവും മേയ് 31വരെ പട്ടികവര്‍ഗ ഊരുകളിലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 60 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ പെരുനാട് പഞ്ചായത്തിൻെറയും റാന്നി ബ്ലോക്ക് പഞ്ചായത്തിൻെറയും റാന്നി ഗുഡ്സമരിറ്റന്‍ ട്രസ്റ്റിൻെറയും സ്‌കൂള്‍ അധ്യാപകരുടെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പ്ലാപ്പള്ളി കോളനിയില്‍ നടക്കും. പ്രമോദ് നാരായണന്‍ എം.എല്‍.എ, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലതല ശില്‍പശാല ഇന്ന് പത്തനംതിട്ട: ജില്ല പഞ്ചായത്തിൻെറ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പദ്ധതിയുടെ നിര്‍വഹണത്തെപ്പറ്റി ചര്‍ച്ചചെയ്യുന്ന ജില്ലതല ശില്‍പശാല ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ നടക്കും. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ശുചിത്വമിഷന്‍, കില എന്നിവയുടെ പ്രതിനിധികള്‍ ഉണ്ടാവും. ജില്ലയിലെ ത്രിതല പഞ്ചായത്ത്-നഗരസഭ അധ്യക്ഷന്മാര്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍മാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story