Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:34 AM IST Updated On
date_range 12 April 2022 5:34 AM ISTഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം -എം.എല്‍.എ
text_fieldsbookmark_border
റാന്നി: പഴവങ്ങാടിയിലെ കൃഷിനാശം സംയുക്തസംഘം പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ. കഴിഞ്ഞ വ്യാഴാഴ്ച വീശിയടിച്ച കൊടുങ്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശനഷ്ടമാണ് മേഖലയിൽ ഉണ്ടായത്. നിരവധി വീടുകള്‍ക്കും കാര്‍ഷിക വിളകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി. ഇതിൻെറ അടിസ്ഥാനത്തിലാണ് എം.എല്‍.എ സംയുക്ത യോഗം വിളിച്ചത്. നഷ്ടപരിഹാരം കണക്കാക്കാന്‍ റവന്യൂ, പഞ്ചായത്ത് അധികൃതര്‍ സംയുക്തമായി സ്ഥലം പരിശോധന നടത്തണം. കൃഷി, മൃഗസംരക്ഷണ വകുപ്പുകളും ബന്ധപ്പെട്ട നാശനഷ്ടക്കണക്കുകള്‍ എടുത്ത് അടിയന്തരമായി സമര്‍പ്പിക്കണം. പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനില്‍കുമാര്‍, തഹസില്‍ദാര്‍ നവീന്‍ ബാബു, കൃഷി-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story