Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:34 AM IST Updated On
date_range 12 April 2022 5:34 AM ISTമവരപ്പാടം ആന്‍റോ ആന്‍റണി സന്ദർശിച്ചു
text_fieldsbookmark_border
പന്തളം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കുരമ്പാല പെരുംപുളിക്കൽ മവരപ്പാടത്ത് വെള്ളം കയറി നെൽകൃഷി നശിച്ചു. സ്ഥലം ആന്‍റോ ആന്‍റണി എം.പി സന്ദർശിച്ചു. നാലുദിവസമായ ശക്തമായ മഴയിൽ കതിരുകാണാത്ത നിലയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. പന്തളം തെക്കേക്കര, തുമ്പമൺ, പന്തളം നഗരസഭ പ്രദേശങ്ങളിലായി 80 ഏക്കറോളം സ്ഥലത്താണ് കൃഷിയുള്ളത്. പഴകുളം ശിവദാസൻ, രഘു പെരുമ്പുളിക്കൽ, സന്തോഷ് കുമാർ, ഋഷി, മോഹനൻ പിള്ള, അമ്പരീക്ഷ്, മഹേഷ് കുമാർ, ജ്യോതിഷ് പെരുമ്പുളിക്കൽ എന്നിവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു. ഫോട്ടോ: മവരപ്പാടത്ത് വെള്ളം കയറി നെൽകൃഷി നശിച്ച സ്ഥലം ആന്‍റോ ആന്‍റണി എം.പി സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
