Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവേരടർത്തി വേനൽമഴ

വേരടർത്തി വേനൽമഴ

text_fields
bookmark_border
പത്തനംതിട്ട: വേനൽമഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. നഷ്ടം സംബന്ധിച്ച്​ കൃഷി വകുപ്പ്​ വിശദമായ കണക്കെടുപ്പ്​ നടത്തുകയാണ്​. അപ്പർകുട്ടനാട്​ മേഖലയിലാണ്​ വലിയ നാശം​. ഇവിടെ നെൽകൃഷി മുഴുവൻ ​വെള്ളത്തിലായി. കൊയ്ത്തിന്​ പാകമായ സമയത്താണ്​ വേനൽ മഴ ഉണ്ടായത്​. ​പന്തളം മാവര, ആറൻമുള, നീർവിളാകം പാടശേഖരങ്ങളിലെ നെൽകൃഷിയും വെള്ളത്തിലായി. മറ്റ്​ കൃഷികളും വേനൽ മഴയിൽ ജില്ലയിൽ നശിച്ചിട്ടുണ്ട്​. വാഴ കർഷകരെയും മഴ ദുരിതത്തിലാക്കി. നൂറുകണക്കിന്​ കുലച്ച വാഴകൾ ഒടിഞ്ഞു വീണു​.​ വള്ളിക്കോട്​, ഇടത്തിട്ട, കൊടുമൺ പ്രദേശങ്ങളിലും പാടശേഖരങ്ങളിൽ വെള്ളം കയറി​. വള്ളിക്കോട്​ നരിക്കുഴി, ചെമ്പക പാടശേഖരങ്ങളിലെ നെൽ കർഷകർക്കും​ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്​. കൊയ്​​ത്ത്​ കഴിഞ്ഞസ്ഥലങ്ങളിൽ പാടത്ത്​ കെട്ടിവെച്ച കച്ചി മുഴുവൻ മുങ്ങി​. മുൻവർഷങ്ങളിൽ വെള്ളപ്പൊക്കത്തിൽ നശിച്ച വിളകൾക്കും ഇതുവരെയും സർക്കാർ സഹായം ലഭിച്ചിട്ടില്ലെന്ന്​ കർഷകർ പറയുന്നു. നാല്​​ ദിവസമായി ശക്​തമായ മഴയാണ്​ ജില്ലയിൽ പെയ്യുന്നത്.​ വെള്ളിയാഴ്​ച വരെ മഴ തുടരുമെന്നാണ്​ പറയുന്നത്.​ കൃഷി നാശത്തിന്​ സർക്കാർ അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന്​ ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു. എം.പി അപ്പർകുട്ടനാട്​ മേഖലയിൽ കൃഷിനാശം ഉണ്ടായ പാടശേഖരങ്ങൾ സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story