Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:38 AM IST Updated On
date_range 11 April 2022 5:38 AM ISTആഞ്ഞിലി കടപുഴകി ഗതാഗതം സ്തംഭിച്ചു
text_fieldsbookmark_border
അടൂർ: ശക്തമായ മഴയിലും കാറ്റിലും ഏഴംകുളം-കുന്നിട-പട്ടാഴി റോഡിൽ ആഞ്ഞിലി കടപുഴകി വൈദ്യുതി കമ്പികൾ പൊട്ടി പാതക്ക് കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ലൂക്കോസ് മുക്കിലാണ് ആഞ്ഞിലി കടപുഴകിയത്. അഗ്നിരക്ഷ സേനാംഗങ്ങൾ മരം മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി. അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ ജോസ്, ഓഫിസർമാരായ പ്രദീപ്, രഞ്ജിത്, സന്തോഷ് സൂരജ്, ഹോം ഗാർഡ് ഭാർഗവൻ, ഡ്രൈവർ രാജീവ് എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു. PTL ADR Disaster ഏനാദിമംഗലം ലൂക്കോസ് മുക്കിൽ റോഡിനുകുറുകെ കടപുഴകിയ ആഞ്ഞിലി അഗ്നിരക്ഷസേന മുറിച്ചുമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
