Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:38 AM IST Updated On
date_range 11 April 2022 5:38 AM ISTഓശാന: പള്ളികളിലേക്ക് വിശ്വാസികൾ ഒഴുകി
text_fieldsbookmark_border
പത്തനംതിട്ട: യേശുവിന്‍റെ യെരുശലേം ദേവാലയത്തിലേക്കുള്ള പ്രവേശനത്തിന്‍റെ ഓർമപുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും കുര്‍ബാനയും നടന്നു. ദേവാലയത്തിൽ പ്രവേശിക്കാൻ ജെറുസലേം നഗരത്തിലെത്തിയ യേശുക്രിസ്തുവിനെ ജനം കുരുത്തോലകളും എണ്ണപ്പനയോലയും വീശി സ്വീകരിച്ചതിന്‍റെ ഓർമത്തിരുന്നാളാണ് ഓശാന ഞായർ. ഓശാനയോടുകൂടി വിശുദ്ധ വാരം തുടങ്ങി. തുടർന്നുവരുന്ന പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാർഥന ചടങ്ങുകളിൽ പങ്കുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കും. കൊടുമൺ: ചന്ദനപ്പള്ളി സെന്‍റ് ജോർജ് തീർഥാടന കത്തോലിക്ക പള്ളിയിൽ ഓശാന ശ്രുശ്രൂഷകൾക്കും കുർബാനക്കും പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മുഖ്യകാർമികത്വം വഹിച്ചു. പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഓശാന ശ്രുശൂഷകൾക്ക് തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. photo: ഓശാന പെരുന്നാൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story