Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:38 AM IST Updated On
date_range 11 April 2022 5:38 AM ISTപത്തനംതിട്ട മുനിസിപ്പൽ സ്റ്റാൻഡിൽ വെള്ളക്കെട്ട്
text_fieldsbookmark_border
പത്തനംതിട്ട: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറണമെങ്കിൽ വീണ്ടും ജലാശയങ്ങൾ നിരവധി താണ്ടേണ്ട സ്ഥിതി. വേനൽമഴ ശക്തമായതോടെ ബസ്റ്റാൻഡിലെ കുഴികളെല്ലാം വെള്ളക്കെട്ടായി മാറി. നഗരസഭയിൽ ഭരണം മാറിവന്നിട്ട് വർഷം ഒന്നുകഴിഞ്ഞെങ്കിലും ഭരണസമിതി യാത്രക്കാരോട് കാട്ടുന്നത് തികഞ്ഞ അവഗണന. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിക്കായി നൽകിയിട്ടുള്ള ഭാഗങ്ങൾ നിറയെ ചളിക്കുഴികളും വെള്ളക്കെട്ടുമായി. ഇതോടെ യാത്രക്കാർക്ക് ബസുകളിൽ കയറാനോ ഇറങ്ങാനോ ആകാത്ത സ്ഥിതിയാണ്. പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഏറെക്കുറെ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തുവെങ്കിലും യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ ദീർഘദൂര യാത്രക്കാർ അടക്കം ബസിൽ കയറാൻ വെള്ളക്കെട്ടുകൾ താണ്ടുകയേ നിവൃത്തിയുള്ളൂ. അന്തർ സംസ്ഥാന ബസുകളടക്കമുള്ളവ പുറപ്പെടുന്നത് ഈ സ്റ്റാൻഡിൽനിന്നാണ്. സാധനങ്ങളുമായി ബസിൽ കയറാൻ യാത്രക്കാർ പാടുപെടുകയാണ്. രാത്രിയിലെ വെളിച്ചക്കുറവും യാത്രക്കാർക്ക് ദുരിതമായി. ചളിക്കുഴിയിൽ വീഴാതെ സ്റ്റാൻഡിലൂടെ നടന്നുനീങ്ങുക തന്നെ സാഹസികമാണ്. നേരത്തേ മഴതുടങ്ങുന്നതിന് മുമ്പ് സ്റ്റാൻഡിലെ കുഴികൾ അടക്കുക പതിവായിരുന്നു. ഇത്തവണ ഇതുണ്ടാകുന്നതിനുമുമ്പേ മഴ ശക്തമായി. കഴിഞ്ഞ ദിവസങ്ങളിൽ വിദൂര സ്ഥലങ്ങളിൽനിന്ന് എം.ജി സർവകലാശാല കലോത്സവത്തിനും മറ്റുമായി പത്തനംതിട്ടയിലെത്തിയ യാത്രക്കാർ അടക്കം സ്റ്റാൻഡിലെ ദുരവസ്ഥയിൽ ഏറെ ബുദ്ധിമുട്ടി. യാത്രക്കാരുടെ വസ്ത്രങ്ങളിലും ബാഗുകളിലും ചളിപുരളുന്നത് നിത്യസംഭവമായി. ചളിവെള്ളം തെറിച്ചും നിരവധിപേർക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്നു. പത്തനംതിട്ട നഗരസഭയുടെ നിയന്ത്രണത്തിലാണ് പുതിയ ബസ് സ്റ്റാൻഡ്. കെ.എസ്.ആർ.ടി.സിയുടെ പഴയ ബസ് സ്റ്റാൻഡ് പൊളിച്ച് അവിടെ പുതിയ സ്റ്റാൻഡിന്‍റെ നിർമാണം നടക്കുന്നതിനാൽ താൽക്കാലികമായി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിക്ക് സ്ഥലം അനുവദിക്കുകയായിരുന്നു. സ്റ്റാൻഡ് യാർഡ് നിർമാണത്തിലെ അപാകത കാരണമാണ് മഴപെയ്താൽ വെള്ളക്കെട്ട് പതിവാകുന്നത്. സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നിടത്തേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ മാറ്റി അടിയന്തരമായി യാർഡിലെ കുഴികൾ നികത്താനാവുമെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. ക്യാപ്ഷൻ.. PTL46bustand പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി പാർക്കിങ് ഏരിയയിലെ ചളിക്കുഴികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story