Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആറന്മുളയില്‍ ഹോം...

ആറന്മുളയില്‍ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാര പദ്ധതികൾ തുടങ്ങും

text_fields
bookmark_border
ആറന്മുള: ആറന്മുളയില്‍ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് പുതിയ വിനോദസഞ്ചാര പദ്ധതികൾ തുടങ്ങുന്നു. നദി, വനം, പ്രമുഖ ആരാധനാലയങ്ങൾ, സാഹിത്യ-സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങി ഇടങ്ങളിലേയ്ക്ക് ഹോം സ്റ്റേകളിൽനിന്ന് സഞ്ചാരികളെ എത്തിക്കും. ഇതുസംബന്ധിച്ച് കൂടുതൽ പ്രചാരണം നടത്തും. മാലക്കരേത്ത് ഹോം സ്റ്റേയിൽ ചേർന്ന ടൂറിസം ഡെസ്റ്റിനേഷൻ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. വാസ്തുവിദ്യ ഗുരുകുലം ചെയർമാൻ ജി. ശങ്കർ, ഡയറക്ടർ ടി.ആർ. സദാശിവൻ നായർ, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാന്റ, ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ടി. ടോജി, കേരള ഹോംസ്റ്റേ അസോസിയേഷന്‍ ഡയറക്ടർ എം.പി. ശിവദത്തൻ, ജില്ല പ്രസിഡന്‍റ്​ അഡ്വ. ജോജി ജെ. വർഗീസ്, ആറന്മുള വികസനസമിതി പ്രസിഡന്‍റ്​ രാധാകൃഷ്ണൻ, പി. ഗോപകുമാർ, ആറന്മുള മെറ്റൽ മിറർ നിർമാണ സൊസൈറ്റി പ്രസിഡന്റ്‌ ജി. സിന്ധു, പോൾ രാജു (ഖാദി ഇന്ത്യ) എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story