Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാനം കറുത്താൽ പന്തളം...

മാനം കറുത്താൽ പന്തളം ഇരുട്ടിൽ; മഴപെയ്താൽ വെള്ളക്കെട്ട്

text_fields
bookmark_border
മാനം കറുത്താൽ പന്തളം ഇരുട്ടിൽ; മഴപെയ്താൽ വെള്ളക്കെട്ട്
cancel
പന്തളം: മാനത്ത് കാർമേഘം കണ്ടാൽ പന്തളത്ത് വൈദ്യുതി മുടങ്ങും. ശക്തമായ മഴ പെയ്താൽ റോഡുകളിൽ വെള്ളക്കെട്ടും രൂക്ഷമാകും. നാലുദിവസമായി ഉച്ചക്കുശേഷം ഉണ്ടാകുന്ന കനത്ത മഴയും മിന്നലും പന്തളത്തെ ദുരിതത്തിലാക്കി. കാർമേഘം ഉരുണ്ടുകൂടുമ്പോഴേക്കും വൈദ്യുതി പോകും. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന കനത്ത മഴയിൽ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലാകും. പന്തളം നഗരസഭക്ക്​ എതിർവശം ബൈപാസ് റോഡ് മുങ്ങുന്ന സ്ഥിതിയാണ്. എട്ടാം വാർഡിൽ കടയക്കാട് ജങ്ഷൻ-വേദി ജങ്ഷൻ റോഡിൽ തൈമണ്ണിൽ റോഡ് പൂർണമായും വെള്ളത്തിലാകും. സമീപത്തെ പള്ളികളിൽ രാത്രിനമസ്കാരത്തിന് പോകുന്ന സ്ത്രീകളും കുട്ടികളടക്കം ദുരിതത്തിലാണ്. ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ട് കാരണം യാത്ര ദുരിതപൂർണമായി. മിക്ക ഗ്രാമീണ റോഡുകളിലും ഓടകൾ ഇല്ലാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണം. ഫോട്ടോ: കടയ്ക്കാട്-വേദി ജങ്ഷൻ റോഡിലെ തൈമണ്ണിൽ ഭാഗത്തെ റോഡിലെ വെള്ളക്കെട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story