Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:31 AM IST Updated On
date_range 11 April 2022 5:31 AM ISTകെ.ജി. രവീന്ദ്രന് ബാഡ്ജ് ഓഫ് ഓണർ
text_fieldsbookmark_border
അടൂർ: അഗ്നിരക്ഷ വകുപ്പിലെ സ്തുത്യർഹമായ സേവനത്തിന് ഡയറക്ടർ ജനറൽ നൽകുന്ന ബാഡ്ജ് ഓഫ് ഓണറിന് അടൂർ ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ.ജി. രവീന്ദ്രൻ അർഹനായി. 24 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ ഒട്ടനവധി ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ രവീന്ദ്രൻ പങ്കാളിയായി. അത്യാധുനിക സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് കിണറപകടങ്ങളിൽപെടുന്ന നിരവധി സംഭവങ്ങളിൽ ആളുകളെ സാഹസികമായി രക്ഷപ്പെടുത്താൻ രവീന്ദ്രന് കഴിഞ്ഞു. പൊതുജനങ്ങൾക്ക് ബോധവത്കരണ പരിശീലനം നൽകുന്നതിലും വകുപ്പിലെ ജൂനിയർ ജീവനക്കാർക്ക് രക്ഷാപ്രവർത്തനങ്ങളിൽ ഇടപെടേണ്ട രീതികളെക്കുറിച്ച് പരിശീലനം നൽകുന്നതിലും രവീന്ദ്രൻ മുൻപന്തിയിലുണ്ട്. വെള്ളം കയറിയ വീട്ടിൽനിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചുകൊണ്ട് വരുന്ന രവീന്ദ്രന്‍റെ ഫോട്ടോ പത്രമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ വാർത്തയായിരുന്നു. 1998ൽ സർവിസിൽ പ്രവേശിച്ച രവീന്ദ്രൻ ഫോർട്ട്കൊച്ചിയിനിന്നാണ് സർവിസ് ആരംഭിച്ചത്. തുടർന്ന് ആലുവ, കുണ്ടറ, മലപ്പുറം, പുനലൂർ, വടക്കഞ്ചേരി, കൂത്താട്ടുകുളം, ഹരിപ്പാട്, പത്തനാപുരം എന്നീ നിലയങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. PTL ADR Award രവീന്ദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
