Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനാലുവർഷംമുമ്പ്...

നാലുവർഷംമുമ്പ് നവീകരിച്ച്​ അറ്റകുറ്റപ്പണി നടത്തി എഴുമറ്റൂർ-പടുതോട് ബാസ്റ്റോ റോഡിൽ ദുരിതയാത്രക്ക് അറുതിയില്ല

text_fields
bookmark_border
നാലുവർഷംമുമ്പ് നവീകരിച്ച്​ അറ്റകുറ്റപ്പണി നടത്തി   എഴുമറ്റൂർ-പടുതോട് ബാസ്റ്റോ റോഡിൽ ദുരിതയാത്രക്ക് അറുതിയില്ല
cancel
മല്ലപ്പള്ളി: എഴുമറ്റൂർ-പടുതോട് ബാസ്റ്റോ റോഡ്-ഒന്നിൽകൂടിയുള്ള വാഹനയാത്ര ദുരിതമാകുന്നു. റോഡ് പൂർണമായും തകർന്നു. നാലുവർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി റീടാറിങ് നടത്തിയിരുന്നു. അതിനുശേഷം മൂന്നുതവണ അറ്റകുറ്റപ്പണികളും നടത്തിയെങ്കിലും റോഡിൽ തകർന്നു. റോഡിന്റെ ദുരവസ്ഥ കാരണം ഇതുവഴിയുള്ള ബസ് സർവിസുകൾ നിലച്ചതിനാൽ യാത്രക്ലേശവും രൂക്ഷമായി. മഴപെയ്​ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലെ ക്രഷർ യൂനിറ്റുകളിൽനിന്ന് അമിതഭാരവുമായി നൂറുകണക്കിന് ടിപ്പറുകൾ രാപകലില്ലാതെ മത്സരയോട്ടം നടത്തുന്ന റോഡ്​ കൂടിയാണിത്. ഏഴ് സ്വകാര്യ ബസുകളും അഞ്ച് കെ.എസ്.ആർ.ടി.സി ബസുകളും നിരവധി ട്രിപ്പുകൾ നടത്തിയിരുന്ന ഈ റോഡിൽ ഇപ്പോൾ രാവിലെയും വൈകുന്നേരങ്ങളിലും രണ്ട് ബസുകൾ മാത്രമാണുള്ളത്. സമീപ റോഡുകളെല്ലാം ഉന്നതനിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയിട്ടും അഞ്ചര കിലോമീറ്ററുള്ള ബാസ്റ്റോ റോഡ്-ഒന്നിനെ അവഗണിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയെയും പൂവനക്കടവ്-ചെറുകോൽപുഴ റോഡുകളെയും ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്. താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന്​ വെണ്ണിക്കുളം, തിരുവല്ല എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗം കൂടിയായ ഈ റോഡ് തിരുവല്ല റാന്നി നിയോജക മണ്ഡലങ്ങളിലെ മൂന്ന് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെയാണ് കടന്നുപോകുന്നത്. ഫോട്ടോ: എഴുമറ്റൂർ-പടുതോട് റോഡിൽ രൂപപ്പെട്ട കുഴികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story