Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎഴുമറ്റൂർ പനമറ്റത്ത്...

എഴുമറ്റൂർ പനമറ്റത്ത് കാവിൽ ഇനി പടയണിക്കാലം

text_fields
bookmark_border
മല്ലപ്പള്ളി: തപ്പുതാളം മുഴങ്ങി തട്ടകമുണർന്നു. ഇനി ഏഴുനാൾ എഴുമറ്റൂർ ഉത്സവ ലഹരിയിൽ. തിങ്കളാഴ്ച രാത്രി 9.30ന് ഗണപതിക്കോലം കളത്തിലെത്തും. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് മുളക്കൽ നടരാജ നൃത്തവിദ്യാലയം ഡാൻസും ഗാനമേളയും നടത്തും. 9.30ന് പഞ്ചകോലങ്ങൾ പടയണി അരങ്ങിലേക്ക് കാപ്പൊലിച്ചെത്തും. ബുധനാഴ്ച വൈകീട്ട് ഏഴിന് മേഘ നയിക്കുന്ന കൊച്ചിൻ കൈരളിയുടെ ഗാനമേള തുടങ്ങും. 9.30ന് ക്ഷേത്രത്തിൽ വനപ്രതീതി സൃഷ്ടിച്ച് അടവി അരങ്ങേറും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് വട്ടരി കെ.പി.എം.എസ് ശാഖ ഭജനനടത്തും. പടയണി ചടങ്ങുകൾ 9.30ന് തുടങ്ങും. വിഷുദിനമായ വെള്ളിയാഴ്ച രാവിലെ 7.30ന് സനോജ് പുറമറ്റം സംഗീതക്കച്ചേരി നടത്തും. വൈകീട്ട് 7.15ന് വായനശാല കവലയിൽനിന്ന് കോലങ്ങളെ എതിരേൽക്കും. ആൾപിണ്ടി, ശിങ്കാരി-ചെണ്ട മേളങ്ങൾ, വിവിധ ദൃശ്യങ്ങൾ എന്നിവ അണിനിരക്കും. മുരണി ശ്രീദേവി സംഘത്തിന്‍റെ ഭജൻ, ഉപ്പന്മാവുങ്കൽ ക്ഷേത്രത്തിൽനിന്നുള്ള കാളകെട്ട് ഘോഷയാത്ര എന്നിവയുമുണ്ട്. രാത്രി 9.30ന് വിഷുപ്പടയണി തുടങ്ങും. എസ്. രവീന്ദ്രൻ ഇടുവിനാം പൊയ്കയിൽ പ്രസിഡന്‍റായ ഉപദേശക സമിതി നേതൃത്വം നൽകുന്നതായി സെക്രട്ടറി സുരേഷ് നവദീപ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story