Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി താലൂക്ക്​...

കോന്നി താലൂക്ക്​ ആശുപത്രി ഉപറോഡ് യാത്രക്കാരെ വലക്കുന്നു

text_fields
bookmark_border
കോന്നി താലൂക്ക്​ ആശുപത്രി ഉപറോഡ് യാത്രക്കാരെ വലക്കുന്നു
cancel
കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽനിന്ന് കോന്നി താലൂക്ക് ആശുപത്രിപ്പടിയിൽ എത്തിച്ചേരുന്ന റോഡിന്റെ തകർച്ച യാത്രക്കാരെ വലക്കുന്നു. കോന്നി നഗരം ഗതാഗതക്കുരുക്കിൽ മുറുകുമ്പോഴും റോഡ് അറ്റകുറ്റപ്പണികൾ നടക്കുമ്പോഴും വാഹനങ്ങൾ ഇതുവഴിയാണ് തിരിഞ്ഞുപോകുന്നത്. കോൺക്രീറ്റ് ചെയ്ത റോഡ് ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. ഒരു ഭാഗത്തെ ഓടയുടെ സ്ലാബും ഇളകിമാറിയിട്ടുണ്ട്. ഇതുമൂലം വാഹനങ്ങളുടെ ടയറുകൾ കുഴിയിൽ വീഴുന്നത് പതിവാണ്. വീതി കുറഞ്ഞ റോഡിൽ ഓടക്ക്‌ മുകളിൽ സ്ലാബിട്ടായിരുന്നു വീതികൂട്ടി നിർമിച്ചിരുന്നത്. സ്ലാബ് ഇളകിമാറിയപ്പോൾ കാൽനടക്കാർക്കും ഇത് ഭീഷണിയാണ്. മാത്രമല്ല, സ്ലാബിനുള്ളിലെ കമ്പികൾ റോഡിലേക്ക് ഇറങ്ങിനിൽക്കുന്നതും കാണാം. സ്കൂൾ വിദ്യാർഥികളും ആശുപത്രിയിലേക്ക് പോകുന്നവരും ഇതേ റോഡ് വഴിയാണ് സഞ്ചരിക്കുന്നത്​. കോൺക്രീറ്റ് ഇളകിമാറി ചരൽ രൂപപ്പെട്ടതിനാൽ ഇരുചക്രവാഹന യാത്രക്കാർക്ക്​ കൂടുതൽ ഭീഷണിയാകുന്നു. റോഡിന്റെ വീതികുറവും യാത്രക്കാരെ വലക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story