Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ-റെയിൽ: കർഷകമോർച്ച...

കെ-റെയിൽ: കർഷകമോർച്ച സംഗമം എറണാകുളത്ത്​

text_fields
bookmark_border
പത്തനംതിട്ട: കെ- റെയിൽ പദ്ധതിക്കെതിരായ സമര ആഹ്വാനവുമായി ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച്​ ഈമാസം 23, 24 തീയതികളിൽ ബി.ജെ.പി കർഷകമോർച്ച സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ എറണാകുളത്ത് കർഷക മഹാസംഗമം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ്​ ഷാജി നായർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കെ-റെയിൽ വലിയ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്ന പദ്ധതിയാണിത്. നാളികേര വിലയിടിവ് നിയന്ത്രിച്ച്​ കൊപ്ര സംഭരണം പുനരാരംഭിക്കണം. പച്ചത്തേങ്ങ സംഭരണം നടത്താൻ സംസ്ഥാനത്ത് 25 ഏജൻസികളെ നിയമിക്കാൻ തീരുമാനിച്ചിട്ട് മാസങ്ങളാകുന്നു. 32 രൂപ താങ്ങുവില നിശ്ചയിച്ച് പച്ചത്തേങ്ങ സംഭരിക്കാനാണ് തീരുമാനിച്ചത്. വന്യമൃഗശല്യം കുറയ്ക്കുന്നതിന്​ പദ്ധതി നടപ്പാക്കാൻ കേന്ദ്രം അനുവദിച്ച തുക പാഴാക്കുകയാണ്. കേന്ദ്രം 2021 വരെ അനുവദിച്ച 74. 84 കോടി രൂപയിൽ 40.05 കോടി മാത്രമാണ് സംസ്ഥാനം വിനിയോഗിച്ചത്. കാട്ടുപന്നി ആക്രമണ സാധ്യതയുള്ള ഹോട്ട് സ്പോട്ട്​ നശ്ചയിച്ചതിലും അപാകതകളുണ്ട്​. കാലവർഷക്കെടുതിമൂല. കാർഷികനഷ്ടം സംഭവിക്കുന്ന കർഷകരെ സഹായിക്കാനുള്ള ഫസൽ ബീമായോജന പദ്ധതി കേരള സർക്കാർ അട്ടിമറിക്കുകയാണ്​. വാർത്തസമ്മേളനത്തിൽ ജില്ല ഭാരവാഹികളായ ശ്യാം തട്ടയിൽ, എം.വി. രഞ്ജിത്ത്​, രവീന്ദ്രവർമ, സുരേഷ്​ പുളിവേലിൽ, എ.ആർ. രാജേഷ്​ എന്നിവരും പ​​​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story