Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിഗിരിയിൽ തീപിടിച്ച...

ശബരിഗിരിയിൽ തീപിടിച്ച ജനറേറ്റർ മൂന്നുമാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കും

text_fields
bookmark_border
ചിറ്റാർ: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിൽ തീപിടിച്ച്​ നശിച്ച ആറാം നമ്പർ ജനറേറ്റർ മൂന്നുമാസംകൊണ്ട് പ്രവര്‍ത്തനസജ്ജമാക്കുമെന്ന്​ കെ.എസ്​.ഇ.ബി. പുതിയ കോയിൽ ഇടാന്‍ ബോർഡ് അംഗീകാരത്തിന് റിപ്പോർട്ട് സമർപ്പിച്ചു. ടെൻഡർ നടപടി വേഗത്തിലാക്കും. 180 കോയിലുകളില്‍ ഏതാനും കോയിലുകൾ മാത്രമാണ് തകരാറിലായതെന്നാണ് നിഗമനം. ഈ മാസം ഒന്നിന് വൈകീട്ടാണ് ആറാം നമ്പർ ജനറേറ്റർ കത്തിയത്. വൈകീട്ട് നാലാം നമ്പർ ഒഴികെ ബാക്കി അഞ്ച് ജനറേറ്ററുകളും പ്രവർത്തിക്കുമ്പോഴാണ് ആറാംനമ്പർ കത്തിയത്. ജനറേറ്ററിന്റെ വൈന്റിങ് തകരാറും ഷോർട്ട്സർക്യൂട്ടുമാണ്​​ തീപിടിത്തത്തിന്​ കാരണമെന്ന്​ അധികൃതർ പറയുന്നത്​. എല്ലാ മാസവും ജനറേറ്ററിന്റെ അറ്റകുറ്റപ്പണികൾ നടക്കാറുണ്ട്. കഴിഞ്ഞ മാസത്തെ അറ്റകുറ്റപ്പണികൾക്കും പരിശോധനക്കുംശേഷം ജനറേറ്റർ ഓൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story