Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരുവള്ളിക്കാട്...

കരുവള്ളിക്കാട് കുരിശുമല കയറി നൂറുകണക്കിന്​ വിശ്വാസികൾ

text_fields
bookmark_border
കരുവള്ളിക്കാട് കുരിശുമല കയറി നൂറുകണക്കിന്​ വിശ്വാസികൾ
cancel
മല്ലപ്പള്ളി: ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണ ആചരിച്ച് വെള്ളിയാഴ്ച ചുങ്കപ്പാറ നിർമലപുരം കരുവള്ളിക്കാട് കുരിശുമല കയറിയത് നൂറുകണക്കിന് വിശ്വാസികൾ. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്തമാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി. വികാരി ജനറാൾ തോമസ് പാടിയത്തും വൈദികർ, കന്യാസ്ത്രീകൾ അടക്കം നൂറുകണക്കിന് വിശ്വാസികൾ മരക്കുരിശും വഹിച്ച് കുരിശിന്‍റെ വഴിയിൽ സംബന്ധിച്ചു. സെന്‍റ്​ ജോർജ് മലങ്കര ദേവാലയ വികാരി ഫാ. ഓസ്റ്റിൻ തെക്കേതിൽ തീർഥാടകരെ സ്വാഗതംചെയ്തു. തീർഥാടനം മലമുകളിൽ എത്തിയപ്പോൾ സന്ദേശനിലയം അസി.​ ഡയറക്ടർ ഫാ. ജോസ് ഇറ്റോലിൽ സമാപനസന്ദേശം നൽകി. സെന്‍റ്​ ജോർജ് ദേവാലയ എം.സി.വൈ.എം പ്രവർത്തകർ ഭാരമുള്ള കുരിശുവഹിച്ച് കുരിശിന്‍റെ വഴിയിൽ പങ്കുചേർന്നു. ചുങ്കപ്പാറ ലിറ്റിൽഫ്ലവർ ദേവാലയ ഇടവകക്കാർ കഞ്ഞിവിതരണം നടത്തി. തീർഥാടന കേന്ദ്രം വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ, ജനറൽ കൺവീനർ ജോസി ഇലഞ്ഞിപ്പുറം, സോണി കൊട്ടാരം, തോമസ്​കുട്ടി വേഴമ്പതോട്ടം ഡൊമിനിക് സാവ്യോ, ടോം തോമസ്, എബിൻ തോമസ് നെജു തോമസ്, മാത്യു വർഗീസ്, ഷിബിമോൻ കോശി, ഫാ. സേവ്യർ ചെറുനെല്ലായിൽ, ഫാ. മാത്യു അഞ്ചിൽ, ഫാ. ജേക്കബ് നടുവിലേക്കളം, ​ജൺസൺ പുതിയത്ത്, ബിനു മോടിയിൽ എന്നിവർ നേതൃത്വം നൽകി. ------ ഫോട്ടോ: നിർമലപുരം കരുവള്ളിക്കാട് കുരിശുമലയിലേക്ക് എത്തുന്ന തീർഥാടകർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story