Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:42 AM IST Updated On
date_range 9 April 2022 5:42 AM ISTഡോ. ജോജോ വി. ജോസഫിന് ജീവനം അവാർഡ്
text_fieldsbookmark_border
അടൂർ: ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നവർക്ക് ജീവനം കാൻസർ സൊസൈറ്റി നൽകുന്ന ജീവനം അവാർഡ് 2021ന് ഡോ. ജോജോ വി. ജോസഫിനെ തെരഞ്ഞെടുത്തു. അർബുധ ബോധവത്കരണ രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനത്തിനാണ് അംഗീകാരം. 5,555 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. 2022 മേയ് ആദ്യവാരം പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണ ജോർജ് അവാർഡ് നൽകും. സമഗ്ര അർബുദ പരിചരണത്തിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയണ്ട്. ഇന്ത്യയിലും വിദേശത്തുമായി 16,000ലധികം ശസ്ത്രക്രിയകൾ നടത്തി. ഈ രംഗത്ത് നിസ്തുല സംഭാവനയാണ് ഡോ. ജോജോ വി. ജോസഫിന്‍റേതെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തിയതായി ചെയർമാൻ ജോജി മാത്യു ജോർജ്, ജീവനം പ്രസിഡന്‍റ് പി.ജി. സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ എന്നിവർ പറഞ്ഞു. -- PTG ADR Award ഡോ. ജോജോ വി. ജോസഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
