Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:37 AM IST Updated On
date_range 9 April 2022 5:37 AM ISTഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിലെ കാലപ്പഴക്കമേറിയ മരങ്ങള്‍ മുറിക്കും
text_fieldsbookmark_border
പത്തനംതിട്ട: കനത്ത മഴയില്‍ ആല്‍മരം കടപുഴകി റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിലെ അപകടസാധ്യതയുണ്ടാക്കുന്ന കാലപ്പഴക്കമേറിയ മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് കലക്ടര്‍ അറിയിച്ചു. പ്രകൃതി ക്ഷോഭത്തിൽ മരങ്ങൾ കടപുഴകിയ റാന്നിയിൽ സന്ദർശിക്കുകയായിരുന്നു കലക്ടർ ദിവ്യ എസ്.അയ്യർ. പ്രമോദ് നാരായണ്‍ എം.എല്‍.എ, കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവക്ക് നഷ്ടമുണ്ടായവരുടെ കണക്കുകള്‍ പരിശോധിക്കാനും നഷ്ടപരിഹാരത്തുക ചര്‍ച്ചചെയ്യാനുമായി കൃഷി വകുപ്പിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ഈമാസം 11ന് റാന്നയിൽ ചേരും. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനില്‍കുമാര്‍, പഞ്ചായത്ത് അംഗം അജിത് എണസ്റ്റ്, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് കുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. --------- ചിത്രം ഫോട്ടോ PTL 10 NASAM കനത്ത മഴയില്‍ നാശം സംഭവിച്ച റാന്നിയിലെ സ്ഥലങ്ങള്‍ പ്രമോദ് നാരായണ്‍ എം.എല്‍.എ, കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു - പ്രവേശനപരീക്ഷ 12ന് പത്തനംതിട്ട: 2022-23 അധ്യയനവര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷ ഈ മാസം 12 ന് രാവിലെ 9.30 മുതലും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്‍റ് സേര്‍ച്ച് സ്‌കോളര്‍ഷിപ് പരീക്ഷ അന്നേദിവസം ഉച്ചക്ക് ഒന്നുമുതല്‍ വൈകീട്ട് നാലു വരെയും റാന്നി വൈക്കം ഗവ.യു.പി സ്‌കൂളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ച എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികളും ജാതി, വരുമാനം, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം കൃത്യസമയത്തുതന്നെ ഹാജരാകണം. ഫോണ്‍: 04735 227703. ---- ഓംബുഡ്സ്മാന്‍ പരാതികള്‍ സ്വീകരിക്കും പത്തനംതിട്ട: മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഈമാസം 19ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ചിറ്റാര്‍ പഞ്ചായത്ത് കാര്യാലയത്തില്‍ 22ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെയും ഹിയറിങ് നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. ഫോണ്‍: 9447556949.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story