Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്നേഹഭവനം കൈമാറി

സ്നേഹഭവനം കൈമാറി

text_fields
bookmark_border
പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ നിരാശ്രയർക്ക് പണിതുനൽകുന്ന 243ാമത് സ്നേഹഭവനം കടമ്പനാട് മാനാമ്പുഴമുറി രാജേഷ് ഭവനത്തിൽ രാജേഷിന്​. ഐപ്പ്​ തോമസിന്‍റെയും അൻസു ഐപ്പിന്‍റെയും സഹായത്താലാണ്​ വീട് നിർമിച്ചുനൽകിയത്​. ശ്രീജയും രാജേഷും രണ്ട് കുട്ടികളുമായി കുടിലിലാണ്​ താമസിച്ചിരുന്നത്. രാജേഷിന്‍റെ തുച്ഛവരുമാനം വീട്ടുചെലവുകൾക്കുപോലും തികഞ്ഞിരുന്നില്ല. വീടിന്‍റെ താക്കോൽ ദാനവും ഉദ്​ഘാടനവും ഐപ്പ്​ തോമസ്, ഭാര്യ അൻസു ഐപ്പ്​ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ വാർഡ് അംഗങ്ങളായ രാജൻ നാട്ടുശ്ശേരി, അനില എസ്., കെ.പി. ജയലാൽ, വി.ടി. തോമസ് എന്നിവർ സംസാരിച്ചു. ----------- ഏനാദിമംഗലത്ത്​ ശ്മശാനം; ഭൂമി വാങ്ങി അടൂർ: ഏനാദിമംഗലം പഞ്ചായത്തില്‍ ശ്മശാനം നിർമിക്കാൻ 1.96 ഏക്കര്‍ സ്ഥലം ഇളമണ്ണൂര്‍ സ്‌കിന്നര്‍പുരം എസ്റ്റേറ്റില്‍ മരുതിമൂടിന് തെക്കുവശത്തായി വാങ്ങി. സ്ഥലം വാങ്ങിയതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തത് സബ് രജിസ്ട്രാര്‍, പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. കിഫ്ബി പദ്ധതി സഹായത്തോടെ ആധുനിക രീതിയിലെ ശ്മശാനം നിര്‍മാണത്തിനാണ് പഞ്ചായത്ത് കമ്മിറ്റി ലക്ഷ്യമിടുന്നത്. അധികം ജനവാസമില്ലാത്ത മേഖലയാണിത്​. വിശദപദ്ധതി റിപ്പോർട്ട്​ തയാറാക്കി നല്‍കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. 2024ഓടെ പൊതുശ്മശാനം പൂര്‍ത്തീകരിക്കുമെന്ന്​ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ പറഞ്ഞു. ---- റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ 10,480-18,300/ രൂപ ശമ്പള നിരക്കില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (ഫസ്റ്റ് എൻ.സി.എ-എൽ.സി/എ.ഐ), (കാറ്റഗറി നമ്പര്‍ - 59/2018) തസ്തികയുടെ 2019 ഒക്​ടോബർ 30ന്​ നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായി. ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നിഷ്യന്‍ ഗ്രേഡ്-രണ്ട് (ഫസ്റ്റ് എൻ.സി.എ-എസ്‌.ഐ.യു.സി നാടാര്‍) (കാറ്റഗറി നമ്പര്‍ - 458/2017) തസ്തികക്ക്​ 22,200-48,000/ രൂപ ശമ്പള നിരക്കില്‍ 2020 മാർച്ച്​ നാലിന്​ നിലവില്‍വന്ന റാങ്ക് പട്ടിക റദ്ദായതായും പി.എസ്​.സി ജില്ല ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story