Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:46 AM IST Updated On
date_range 8 April 2022 5:46 AM ISTമുണ്ടോൻമുഴി - മണ്ണീറ റോഡ് നവീകരണം തുടങ്ങി
text_fieldsbookmark_border
കോന്നി: വനഭൂമിയിലൂടെ കടന്നുപോകുന്ന മുണ്ടോൻമുഴി - മണ്ണീറ റോഡിൽ തകർന്നുകിടക്കുന്ന ഭാഗം ടാറിടുന്നു. നബാർഡ് ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ടാറിങ് പൂർത്തിയാക്കുന്നത്. റോഡിലെ അപകടകരമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും നിർമിക്കും. ഇതേ റോഡിൽ കഴിഞ്ഞ മഴക്കാലത്ത് കൊട്ടവഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ ഫോറസ്റ്റ് സ്റ്റേഷനും ഇടയിൽ ഒരു വശം താഴ്ചയിലേക്ക് ഇടിഞ്ഞിരുന്നു. വർഷങ്ങളായി തകർന്ന റോഡിൽ യാത്ര ദുഷ്കരമായിരുന്നു. അടവി കൊട്ടവഞ്ചി സവാരി കേന്ദ്രം, മണ്ണീറ വെള്ളച്ചാട്ടം തുടങ്ങിയവ അടക്കം വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്ക് പോകുന്നവർ എല്ലാം മണ്ണീറ റോഡിനെ ആശ്രയിച്ചാണ് പോകുന്നത്. വർഷങ്ങളായി തകർന്ന റോഡിന്‍റെ ദുഃസ്ഥിതി മൂലം ഓട്ടോറിക്ഷകൾപോലും സവാരി നടത്താൻ മടിച്ചിരുന്നു. കൂടാതെ, മണ്ണീറ തീറ്റപ്പുൽ കൃഷിയിടത്തിലേക്ക് പോകുന്നതും ഇതുവഴിയാണ്. മണ്ണീറയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നു. മുമ്പ് ഇതുവഴി കെ.എസ്.ആർ.ടി.സി ബസ് അടക്കം സർവിസ് നടത്തിയിരുന്നു. റോഡിന്‍റെ വീതിക്കുറവും വാഹനയാത്ര ദുഷ്കരമാക്കിയിരുന്നു. മഴക്കാലത്ത് വനത്തിൽനിന്ന് ഒഴുകിയിറങ്ങുന്ന വെള്ളം റോഡിലൂടെ ആയിരുന്നു സമീപത്തെ കല്ലാറ്റിലേക്ക് ഒഴുകുന്നത്. ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതും റോഡിന്‍റെ തകർച്ചക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
