Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right''ജയിലിൽ പോണം...''...

''ജയിലിൽ പോണം...'' പൊലീസ്​ സ്​റ്റേഷനിൽ പരാക്രമം; എസ്​.ഐക്ക്​ പരിക്ക്​

text_fields
bookmark_border
ചിറ്റാര്‍: തന്നെ ഏതെങ്കിലും കേസില്‍ പ്രതിയാക്കുമോ എന്ന് ആക്രോശിച്ച് ചിറ്റാർ പൊലീസ് സ്റ്റേഷനില്‍ എത്തിയ അക്രമി ഗ്രേഡ് എസ്.ഐയെ ചവിട്ടുകയും സ്റ്റേഷന്‍ ഉപകരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഷാജി തോമസിനെ (അച്ചായി- 43) ഒടുവിൽ പൊലീസ്​ അറസ്റ്റ്​ ചെയ്തു. ഗ്രേഡ് എസ്.ഐ സുരേഷ് പണിക്കര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ച് അക്രമാസക്തനായ ഇയാൾ സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ സ്കാനറും കസേരകളും നിലത്തടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്​റ്റേഷന്​ പുറത്തുകടന്ന്​ അതുവഴിവന്ന സ്വകാര്യ ബസിനുനേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് ബസ് ജീവനക്കാരാണ് ഷാജിയെ പിടികൂടി പൊലീസില്‍ ഏൽപിച്ചത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിലങ്ങണിച്ച് നിര്‍ത്തിയെങ്കിലും വീണ്ടും അക്രമാസക്തനായി. സ്​റ്റേഷനിൽ 25,000 രൂപയുടെ നാശനഷ്ടമുണ്ടായതായി എഫ്.ഐ.ആറില്‍ പറയുന്നു. സ്വകാര്യ ബസിന്റെ ഗ്ലാസ് തകര്‍ത്തതുമായി ബന്ധപ്പെട്ടും മറ്റൊരു കേസ്​ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കോടിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു. നിരവധി മോഷണക്കേസില്‍ പ്രതിയായ ഷാജി തോമസ് ജയിലിലെ സ്ഥിരം അന്തേവാസിയാണ്. ഒരുമാസമായി ജയിലില്‍നിന്ന് പുറത്തിറങ്ങിയിട്ട്. --- PTL 11 PRATHI SHAJI ഷാജി തോമസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story