Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നിയിൽ കാറ്റും...

റാന്നിയിൽ കാറ്റും മഴയും

text_fields
bookmark_border
റാന്നിയിൽ കാറ്റും മഴയും
cancel
ആൽമരം വ്യാപാര സ്ഥാപനങ്ങളുടെ മുകളിൽ വീണു റാന്നി: മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ റാന്നി ഇട്ടിയപ്പാറ ബസ്​ സ്റ്റാൻഡിൽനിന്ന ആൽമരം വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്ക് വീണ് നാശനഷ്ടം. ആർക്കും പരിക്കില്ല. വ്യാഴാഴ്ച വൈകീട്ട്​ അഞ്ചരയോടെയാണ് വലിയ കാറ്റ് വീശിയത്. ബസ്​ സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കേരള കഫേ, കേരള കഫേ ഫാൻസി, ബിസ്മി എന്നീ കടകൾക്ക് മുകളിലേക്കാണ് മരം വീണത്. ഈ സമയം വ്യാപാര സ്ഥാപനത്തിൽ ആളുകളുണ്ടായിരുന്നെങ്കിലും അപകടം ഉണ്ടായില്ല. കടയിലെ സാധനങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്നതിനാൽ മഴവെള്ളം വീണ് സാധനങ്ങൾ നഷ്ടമായി. കെ.എസ്.ആർ.ടി.സി സെന്ററിന്റെ സമീപം പാർക്ക്​ ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് ചില്ലകൾ വീണെങ്കിലും കേടുപാടുണ്ടായില്ല. പിന്നീട് ഒരുമണിക്കൂറോളം പെയ്ത മഴ ടൗണിലും പരിസരത്തും ഭീതി പരത്തി. വൈദ്യുതി ബന്ധങ്ങൾ താറുമാറായി. റാന്നിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി വൈകിയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല. Ptl rni _2 rain ഫോട്ടോ: റാന്നി ഇട്ടിയപ്പാറ ബസ്​ സ്റ്റാൻഡിൽനിന്ന കൂറ്റൻ ആൽമരം വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്ക് വീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story