Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:32 AM IST Updated On
date_range 8 April 2022 5:32 AM ISTകേരള സി.പി.എം വിഡ്ഢികളുടെ സ്വർഗത്തിൽ -ഐവാൻ ഡിസൂസ
text_fieldsbookmark_border
അടൂർ: കോൺഗ്രസ് രഹിത മുന്നണിയെന്ന കേരള സി.പി.എമ്മിന്‍റെ ആശയം ബി.ജെ.പിയെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും കേരള സി.പി.എം വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. ദലിത് വിഭാഗങ്ങൾക്ക് പോളിറ്റ്ബ്യൂറോയിൽ പ്രാതിനിധ്യം കൊടുക്കാതെ വരേണ്യവർഗ പാർട്ടിയായി സി.പി.എം രൂപാന്തരപ്പെട്ടു. കോൺഗ്രസ് ഡിജിറ്റൽ അംഗത്വ വിതരണപ്രചാരണം അടൂർ മണ്ഡലത്തിലെ 87ാം നമ്പർ ബൂത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡന്‍റ് മോനച്ചൻ കല്ലുവിളയുടെ നേതൃത്വത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി അംഗം തോപ്പിൽ ഗോപകുമാർ, ഡി.സി.സി വൈസ് പ്രസിഡന്‍റ് അനിൽ തോമസ്, ജനറൽ സെക്രട്ടറിമാരായ ഏഴംകുളം അജു, എം.ജി. കണ്ണൻ, പഴകുളം ശിവദാസൻ, ബ്ലോക്ക് പ്രസിഡന്‍റ് മണ്ണടി പരമേശ്വരൻ, മണ്ഡലം പ്രസിഡന്‍റ് ഷിബു ചിറക്കരോട്ട്, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് എന്നിവർ പങ്കെടുത്തു. -- Photo - : എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ അടൂരിൽ ഡിജിറ്റൽ അംഗത്വ വിതരണം നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
