Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം നഗരസഭ...

പന്തളം നഗരസഭ സെക്രട്ടറിയെ പട്ടികജാതി ക്ഷേമ സമിതി ഉപരോധിച്ചു

text_fields
bookmark_border
പന്തളം നഗരസഭ സെക്രട്ടറിയെ പട്ടികജാതി ക്ഷേമ സമിതി ഉപരോധിച്ചു
cancel
ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നു സെക്രട്ടറി പന്തളം: പട്ടികജാതി വികസന ഫണ്ടായ അരക്കോടിയിലധികം രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച്​ പന്തളം നഗരസഭ സെക്രട്ടറി എ.എം. മുംതാസിനെ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ പട്ടികജാതി ക്ഷേമ സമിതി ​പ്രവർത്തകർ ഉപരോധിച്ചു. ഒരു മണിക്കൂറോളം ഉപരോധം നീണ്ടു. പന്തളം പൊലീസ് സമരക്കാരുമായി ചർച്ച നടത്തി ഉപരോധം അവസാനിപ്പിച്ചു. ദീർഘനാളത്തെ അവധിക്കുശേഷം നഗരസഭ സെക്രട്ടറി എ.എം. മുംതാസ് രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ചുമതലയേറ്റത്​. സമരക്കാരുടെ ആവശ്യം അനുഭാവപൂർവം പരിഹരിക്കാൻ ശ്രമിക്കുമെന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സെക്രട്ടറി സമരക്കാർ ഉറപ്പുനൽകി. ബി.ജെ.പി ഭരണസമിതി രാജിവെക്കണമെന്ന് പി.കെ.എസ് പന്തളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് രാവിലെ നഗരസഭ ഓഫിസിനു മുന്നിൽ നടത്തിയ സമരം ജില്ല വൈസ് പ്രസിഡന്‍റ്​ വി.കെ. മുരളി ഉദ്ഘാടനം ചെയ്​തു. ഏരിയ പ്രസിഡന്‍റ്​ എസ്. അരുൺ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.കെ. മുരളീധരൻ, എ. രാമൻ, കെ.എൻ. അച്യുതൻ, കെ.വി. ജൂബൻ എന്നിവർ സംസാരിച്ചു. സമരക്കാർ ചെയർപേഴ്സനെ ഉപരോധിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ചെയർപേഴ്സൻ രാവിലെ നഗരസഭയിൽ എത്താതിരുന്നതോട്​ കൂടിയാണ് സെക്രട്ടറിയെ ഉപരോധിച്ചത്. ---------- ഫോട്ടോ: പന്തളം നഗരസഭ സെക്രട്ടറി എ.എം. മുംതാസിനെ പട്ടികജാതി ക്ഷേമ സമിതി പ്രവർത്തകർ ഉപരോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story