Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:32 AM IST Updated On
date_range 8 April 2022 5:32 AM ISTആദ്യവര്‍ഷം തന്നെ നൂറുശതമാനം തുകയും ചെലവഴിച്ചു -നഗരസഭ ചെയർപേഴ്സൻ
text_fieldsbookmark_border
പന്തളം: നഗരസഭ ഭരണത്തിനെതിരായ പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി പട്ടികജാതി വിഭാഗത്തിന്‍റെ വിവിധ പദ്ധതികളിലായി ലക്ഷങ്ങള്‍ ഇല്ലാതാക്കിയെന്ന പ്രതിപക്ഷ ആരോപണം വ്യാജമാണ്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കോടികള്‍ നഷ്ടപ്പെടുത്തിയ സ്ഥാനത്ത് ബി.ജെ.പി ഭരണത്തിലെ ആദ്യവര്‍ഷം തന്നെ നൂറുശതമാനം തുകയും ചെലവഴിച്ചു. ടി.കെ. സതിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സി.പി.എം ഭരണത്തില്‍ പട്ടികജാതി വിഭാഗത്തിന് അനുവദിച്ച തുക, ചെലവഴിച്ച തുക, ശതമാനവും ഇപ്രകാരമാണ്. 2016-17ല്‍ അനുവദിച്ചത് 1,42,22,901, ചെലവഴിച്ചത് 1,16,25,788, 81.74 ശതമാനം. 2017-18ല്‍ അനുവദിച്ചത് 1,85,29,451, ചെലവഴിച്ചത് 94,80,872, 51.17 ശതമാനം. 2018-19ല്‍ അനുവദിച്ചത് 3,25,67,000, ചെലവഴിച്ചത് 2,73,58,334 84.01 ശതമാനം. 2019-20ല്‍ അനുവദിച്ചത് 3,95,95,5000,ചെലവഴിച്ചത് 2,61,00,346 65 ശതമാനം. എന്നാൽ, 2020 ഡിസംബര്‍ ഒന്നിനു ഭരണമേറ്റ ബി.ജെ.പി ഭരണസമിതി തുക പൂര്‍ണമായും വിനിയോഗിച്ച് പദ്ധതികൾ നൂറുശതമാനവും നടപ്പാക്കി. 21-22ല്‍ 3,66,22,303 രൂപ അനുവദിച്ചതിൽ 2,84,97,138 രൂപ വിനിയോഗിച്ചു. 83.75 ശതമാനം ഫണ്ടും വിനിയോഗിച്ചു വിവിധ പദ്ധതികൾ നടപ്പാക്കി. രാഷ്ട്രീയപ്രേരിതമായി വ്യാജപ്രചാരണം നടത്തി ഭരണം അട്ടിമറിക്കാനാണ് സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്നും സുശീല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story