Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട നഗരസഭ...

പത്തനംതിട്ട നഗരസഭ അറവുശാല ഇന്ന്​ തുറക്കും

text_fields
bookmark_border
അനധികൃത കശാപ്പിനെതിരെ ശക്തമായ നടപടി -നഗരസഭ ചെയര്‍മാന്‍ പത്തനംതിട്ട: നഗരസഭയുടെ ഉടമസ്ഥതയിലെ അറവുശാല ലേല നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച തുറന്നുകൊടുക്കും. വര്‍ഷങ്ങളായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതിയില്ലാത്തതിനാല്‍ അറവുശാലയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതോടെ നഗരത്തില്‍ അനധികൃത കശാപ്പുകള്‍ വ്യാപകമായി. നിയമവിരുദ്ധമായി കശാപ്പുകാർ പലപ്പോഴും രാത്രി കാലങ്ങളില്‍ നഗരത്തിന്‍റെ പല ഭാഗങ്ങളിലും അറവ് മാലിന്യങ്ങള്‍ തള്ളുന്നതും പതിവായിരുന്നു. അനധികൃത കശാപ്പ് നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. --------- മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ഇന്ന്​ കല്ലൂപ്പാറ: കല്ലൂപ്പാറ മൃഗാശുപത്രി കെട്ടിടത്തിന്‍റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട്​ മൂന്നിന് നടക്കും. 30 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ജില്ല പഞ്ചായത്തും ബ്ലോക്ക്‌ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. ------- PTL 13 BLOCK നിർമാണം പൂർത്തീകരിച്ച കല്ലൂപ്പാറ മൃഗാശുപത്രി കെട്ടിടം -----
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story