Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരികുളം എൽ.പി സ്കൂൾ...

കരികുളം എൽ.പി സ്കൂൾ വാർഷികം

text_fields
bookmark_border
കരികുളം എൽ.പി സ്കൂൾ വാർഷികം
cancel
റാന്നി: കരികുളം ഗവ. എൽ.പി സ്കൂളിന്‍റെ 83മത് വാർഷികം നാടിന്‍റെ ഉത്സവമായി. കരികുളം വാർഡിലെ 12 കുടുംബശ്രീ യൂനിറ്റുകളുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെയാണ്​ പരിപാടി സംഘടിപ്പിച്ചത്​. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ആന്‍റണി ജോസഫ് അധ്യക്ഷത വഹിച്ചു. കുട്ടികളും അധ്യാപകരും തയാറാക്കിയ കൈയെഴുത്ത് മാസിക ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ബാബുരാജ് പ്രകാശനം ചെയ്തു. നവീകരിച്ച കുടിവെള്ള സംഭരണിയുടെ ഉദ്ഘാടനം വാർഡ്​ അംഗം അജിത് ഏണസ്റ്റ് നിർവഹിച്ചു. അധ്യാപകരായ ഷീബ തോമസ് കുമാരി സന്ധ്യ സന്തോഷ് എന്നിവർ സന്ദേശം നൽകി. പ്രധാനാധ്യാപിക ബി. ലളിതാംബിക, കുടുംബശ്രീ ചെയർപേഴ്സൻ നിഷ രാജീവ്, എ.ഡി.എസ് പ്രസിഡന്‍റ്​ കോമളം ചന്ദ്രൻ, സെക്രട്ടറി ശ്രീലത ബാലചന്ദ്രൻ, പൂർവ വിദ്യാർഥികളായ റജി സക്കറിയ, കോശി പി.ചാക്കോ, കുര്യൻ, ബിജു പുന്നമൂട്ടിൽ, എം.ആർ.എ അസോ. പ്രസിഡന്‍റ്​ രാജു വാഴയിൽ എന്നിവർ സംസാരിച്ചു. എസ്​. അനീഷ് സ്വാഗതം പറഞ്ഞു. കരികുളം വാർഡിലെ കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികളും നടന്നു. ------ Ptl rni - 2 school ഫോട്ടോ: കരികുളം എൽ.പി സ്കൂൾ വാർഷിക ആഘോഷം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story