Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നിയെ...

കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
കല്ലൂപ്പാറ: കൃഷി നശിപ്പിച്ച . കല്ലൂപ്പാറ ഐക്കരപ്പടിക്ക് സമീപം കൈതയിൽ റോയി ചാണ്ടപിള്ള, തെക്കൻനാട്ടിൽ ലെജു എബ്രഹാം എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ പന്നിയെയാണ് വനംവകുപ്പ് ചുമതലപ്പെടുത്തിയ ഷൂട്ടർ ജോസ് പ്രകാശ് വെടിവച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ സൂസൺ തോംസണിന്‍റെ നേതൃത്വത്തിൽ പന്നിയെ വനംവകുപ്പ് അധികൃതർക്ക് കൈമാറി. ബുധനാഴ്ച രാവിലെ പത്തുമണിയോടെ വിളകൾക്കിടയിൽ പന്നിക്കൂട്ടം എത്തുകയായിരുന്നു. 40 കിലോയോളം തൂക്കം വരുന്ന പെൺപന്നിയെയാണ് വെടിവെച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റെജി ചാക്കോ, അംഗങ്ങളായ ചെറിയാൻ മണ്ണഞ്ചേരി, എബി മേക്കരിങ്ങാട്ട് വനംവകുപ്പിലെ റാപിഡ് ഫോഴ്സ് അംഗങ്ങളായ ആർ. സുരേഷ് കുമാർ, കെ.ആർ. ദിലീപ്കുമാർ, കെ. അരുൺ രാജ്, ഡി. രാജേഷ്, ജെ.ആർ. രജനീഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ------ അധ്യാപക നിയമനം കല്ലൂപ്പാറ: ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനീയറിങ്​ കോളജിൽ 2021-22 അധ്യയനവർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ആൻഡ് എം.ടെക് ഡിഗ്രി വിദ്യാഭ്യാസ യോഗ്യത. രണ്ടുവർഷത്തെ എൻജിനീയറിങ്​ കോളജ് അധ്യാപനം അഭികാമ്യം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 12ന്​ രാവിലെ 10ന് കല്ലൂപ്പാറ എൻജിനീയറിങ്​ കോളജിൽ ഹാജരാകണമെന്ന് പ്രൻസിപ്പൽ അറിയിച്ചു. ഫോൺ: 0469 2678983, 2677890.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story