Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകലഞ്ഞൂരിലും...

കലഞ്ഞൂരിലും പരിസരങ്ങളിലും ഭൂചലനം

text_fields
bookmark_border
കോന്നി: കലഞ്ഞൂർ പഞ്ചായത്തിന്‍റെ വിവിധ ഇടങ്ങളിൽ നേരിയ ഭൂചലനം. മുറിഞ്ഞകല്ല്​ മുതൽ കൊല്ലം ജില്ലയുടെ ഭാഗങ്ങൾ വരെ ഭൂചലനം ഉണ്ടായതായാണ് സൂചന. എന്നാൽ, ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ആളപായമോ നാശ നഷ്ടങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. മുറിഞ്ഞകല്ല്​, കൂടൽ, കലഞ്ഞൂർ, പാടം, മഞ്ചള്ളൂർ, ചെളിക്കുഴി, കൈലാസകുന്ന്, പുന്നല, ഇടത്തറ, ചാങ്കൂർ, പട്ടാഴി, മാലൂർ, കൊല്ലം ജില്ലയിലെ കുണ്ടയം, മലങ്കാവ്, പിടവൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഭൂചലനം ഉണ്ടായതായി വലിയ പ്രചാരണം ഉണ്ടായി​. ചൊവ്വാഴ്ച രാത്രി 11.30നും 12നും ഇടയിലാണ് ഭൂചലനം ഉണ്ടായത്​. ചലനത്തോടൊപ്പം വലിയ ശബ്ദവും അനുഭവപ്പെട്ടതായി പറയുന്നു. 20 മുതൽ 40 സെക്കന്‍ഡ്​​ ഓളം ഭൂചലനം നീണ്ടതായി അനുഭവസ്ഥർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story