Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നി ആക്രമണം: ...

കാട്ടുപന്നി ആക്രമണം: മരിച്ചയാളുടെ കുടുംബത്തിന്​ ധനസഹായം നൽകി

text_fields
bookmark_border
കാട്ടുപന്നി ആക്രമണം:  മരിച്ചയാളുടെ കുടുംബത്തിന്​ ധനസഹായം നൽകി
cancel
അടൂർ: കാട്ടുപന്നിയുടെ അക്രമണത്തിൽ മരിച്ച ഏനാദിമംഗലം മങ്ങാട് പുളിനിൽക്കുന്നതിൽ വീട്ടിൽ പി.വൈ. ജോണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ ജോണിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മക്ക്​ കെ.യു. ജനീഷ്കുമാർ എം.എൽ.എ കൈമാറി. മങ്ങാട് ജങ്ഷനിലേക്ക് നടന്നുവര​വെയാണ്​ കാട്ടുപന്നിയുടെ ആക്രമണത്തിൽ​ ജോണി കൊല്ലപ്പെട്ടത്​. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ്​ രാജഗോപാലൻ നായർ, അംഗങ്ങളായ ശങ്കർ മാരൂർ, സാം വാഴോട്, കോന്നി റേഞ്ച്​ ഫോറസ്റ്റ് ഓഫിസർ ജോജി ജയിംസ്, സെക്​ഷൻ ഓഫിസർ ജോൺ, ബീറ്റ് ഓഫിസർ പ്രവീൺ തുടങ്ങിയവരും ചടങ്ങിൽ പ​ങ്കെടുത്തു. ---- PTL ADR MLA കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച മങ്ങാട് പി.വൈ. ജോണിയുടെ കുടുംബത്തിന് കെ.യു. ജനീഷ് കുമാർ എം.എൽ.എ സഹായധനം കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story