Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.എം പ്രതിഷേധ യോഗം

സി.പി.എം പ്രതിഷേധ യോഗം

text_fields
bookmark_border
അടൂർ: മാരൂർ രഞ്ജിത് ഭവനിൽ രണജിത്തിന്റെ കൊലപാതകത്തിന്​ ഗൂഢാലോചന നടത്തിയവരെയും പ്രതികളെ സംരക്ഷിക്കുന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന്​ മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ സി.പി.എം നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. ജില്ല സെക്രട്ടേറിയേറ്റ്​ അംഗം ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ. സലീം, ജില്ല കമ്മിറ്റി അംഗങ്ങളായ പ്രഫ. കെ. മോഹൻകുമാർ, ആർ. തുളസീധരൻ പിള്ള, രാജശേഖര കുറുപ്പ്​, ആർ.വി. രാജീവ് കുമാർ, രാജകുമാർ, ഡി. ബിനോയ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story