Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:36 AM IST Updated On
date_range 7 April 2022 5:36 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ തിരുവല്ല മാർക്കറ്റ് ജങ്ഷൻ, കാവുംഭാഗം, അമ്പിളി ജങ്ഷൻ എന്നിവിടങ്ങളിൽ . ----- ഗതാഗതം നിരോധിച്ചു തിരുവല്ല: മൂവടത്തുപ്പടി - മേപ്രാൽ റോഡിൽ മേപ്രാലിന് സമീപം കലുങ്ക് പണി നടക്കുന്നതിനാൽ ഇന്നുമുതൽ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു. വാഹനങ്ങൾ മേപ്രാൽ - ചാത്തങ്കേരി റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം, തിരുവല്ല സെക്ഷൻ അസി.എക്സി.എൻജിനീയർ അറിയിച്ചു. - താലപ്പൊലി ഉത്സവം കൊടിയേറി തിരുവല്ല: പാലിയേക്കര നെടുമ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് നീലകണ്ഠ നാരായണ ഭട്ടതിരിപ്പാടിന്‍റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. വനവാതുക്കര കണ്ണനാണ് യജ്ഞാചാര്യൻ. ദിവസവും രാവിലെ ഏഴുമുതൽ ഭാഗവത പാരായണം, ഒന്നിന് അന്നദാനം, വൈകീട്ട് വിശേഷാൽ പൂജകൾ, ഭജന, പ്രഭാഷണം, സമൂഹപ്രാർഥന. 12ന് രാത്രി എട്ടിന് ഭക്തിഗാനസുധ. 13ന് രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ. 14ന് രാത്രി എട്ടിന് ഓട്ടൻതുള്ളൽ. 15ന് 4.30ന് കൊടിയിറക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story