Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട...

പത്തനംതിട്ട റിങ്​​റോഡ്​ പാക്കേജ്​ മെയിൻ സ്​റ്റോറി

text_fields
bookmark_border
പത്തനംതിട്ട റിങ്​റോഡ്​ പൂർണമായും അടയ്ക്കാൻ നീക്കം പ്രതിസന്ധിയിലാകുമെന്ന്​ വ്യാപാരികൾ പത്തനംതിട്ട: മേൽപാല നിർമാണത്തിന്‍റെ പേരിൽ പത്തനംതിട്ട നഗരത്തിലെ റിങ്​റോഡ് പൂർണമായും അടയ്ക്കാൻ നീക്കം. ഇപ്പോൾ പുതിയ ബസ്​സ്റ്റാൻഡ്​ മുതൽ ജില്ല പൊലീസ് മേധാവിയുടെ കാര്യാലയം വരെ റോഡ് അടച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് പൈലിങ്​ ജോലി ആരംഭിച്ചത്. റോഡ് പൂർണമായും അടച്ചിട്ട്​ നിർമാണം നടത്താനാണ്​ അധികൃതർ ആലോചിക്കുന്നത്​. റോഡ്​ അടച്ചിട്ടാൽ വ്യാപാരികളെ പ്രതികൂലമായി ബാധിക്കും. കടകൾ അടച്ചിടേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. റോഡിന്‍റെ ഒരു വശത്തുകൂടി ഗതാഗതം അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും ഈ ആവശ്യം ഉയർന്നിരുന്നു. റിങ്​റോഡരികിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. പുതിയ സ്റ്റാൻഡ്​ മുതൽ മുത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേൽപാലം. പണികൾ പൂർത്തിയാകാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലുമെടുക്കും. ഇപ്പോഴത്തെ പ്രതിസന്ധികാലത്ത് റോഡ്​ അടച്ചിടുന്നത്​ വ്യാപാരികൾക്ക്​ താങ്ങാനാവില്ല. ബസ്​ സ്റ്റാൻഡ്​​കേന്ദ്രീകരിച്ച്​​ നിരവധി വ്യാപാര സ്ഥാപനങ്ങളാണ്​ പ്രവർത്തിക്കുന്നത്​. അമിതവാടക, വൈദ്യുതി നിരക്ക്​ തുടങ്ങിയവ​ അടയ്ക്കാൻപോലും പലരും പാടുപെടുകയാണിപ്പോൾ. ഏറെനാളായി കച്ചവടവും കുറഞ്ഞിട്ടുണ്ട്​. അബാൻ ജങ്​ഷനിലെ ഗതാഗതക്കുരുക്ക്​ ഒഴിവാക്കാനാണ്​ മേൽപാലം നിർമിക്കുന്നത്​. ശബരിമല തീർഥാടനകാലത്ത്​ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ്​ ഉണ്ടാകാറുള്ളത്​. 46.50 കോടിയാണ്​ മേൽപാലം നിർമാണത്തിന്​ അനുവദിച്ചത്​. 90 സ്ഥലത്താണ്​ പാലം നിർമാണത്തിന്​ പൈലിങ്​​ വേണ്ടിവരുക. 23 പില്ലർ നിർമിക്കണം. അതിനാൽ നിർമാണം പൂർത്തിയാകാൻ രണ്ടു​വർഷമെങ്കിലും വേണ്ടിവരുമെന്നാണ്​ കണക്കാക്കുന്നത്​. --------- ...................വ്യാപാരികളുടെ പ്രതികരണങ്ങൾ......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story