Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:31 AM IST Updated On
date_range 7 April 2022 5:31 AM ISTഇന്ധന വിലവർധന: വ്യാപാരി വ്യവസായി സമിതി ധർണ നടത്തി
text_fieldsbookmark_border
പന്തളം: ഇന്ധന വിലവർധനക്കെതിരെ വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫിസിനുമുന്നിൽ ധർണ നടത്തി. ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.എം. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ലവീഷ് വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി ട്രഷറർ എ.കെ. പ്രസാദ്, കെ.ആർ. പ്രഭാകരൻ, വി.സി. തോമസ്, കെ.ആർ. ശൈലേഷ്, ജി. ഹരികുമാർ, അശോകൻ കുളനട, ബിജു കുളനട, ഷിബിലി, ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി ഭാരവാഹികളായ സരിത, സുനിത, റൂബി എന്നിവർ സംസാരിച്ചു. ഫോട്ടോ: വ്യാപാരി വ്യവസായി സമിതി പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫിസിനുമുന്നിൽ ധർണ നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
