Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടാറിങ്...

ടാറിങ് പൂര്‍ത്തിയാക്കി; റാന്നി വലിയപാലത്തില്‍ വേണ്ടത്ര സുരക്ഷയില്ല

text_fields
bookmark_border
ടാറിങ് പൂര്‍ത്തിയാക്കി;  റാന്നി വലിയപാലത്തില്‍ വേണ്ടത്ര സുരക്ഷയില്ല
cancel
റാന്നി: ഉന്നത നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാക്കിയപ്പോള്‍ റാന്നി വലിയപാലത്തില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപണം. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പാലത്തില്‍ കഴിഞ്ഞദിവസം ടാറിങ് പൂര്‍ത്തിയായതോടെ നടപ്പാതയും റോഡും സമനിരപ്പിലെത്തിയെന്നാണ് ആക്ഷേപം. നടപ്പാതയിലെ സ്ലാബുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വാഹനങ്ങള്‍ ​സൈഡ്​ കൊടുക്കുമ്പോൾ ടാർ ചെയ്ത ഭാഗത്തുനിന്ന്​ വീൽ മാറിയാൽ അപകടം ഉറപ്പാണ്​. വേഗത്തിലെത്തുന്ന വാഹനം വേഗത കുറക്കാതെ ​​​സൈഡ്​ കൊടുക്കുമ്പോള്‍ നടപ്പാതയിലേക്ക് തെന്നിമാറാനും ഒപ്പം നദിയില്‍ പതിക്കാനും സാധ്യത കൂടുതലാണ്. നടപ്പാത ടാറിങ്ങില്‍നിന്ന്​ ഉയര്‍ത്തുകയാണ് ഇതിനുള്ള പോംവഴി. പഴയ ടാറിങ് പൊളിച്ചുനീക്കി ടാര്‍ ചെയ്തിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. അപകടം ഒഴിവാക്കാൻ നടപ്പാത പ്രത്യേകം കെട്ടിത്തിരിക്കുകയെങ്കിലും വേണമെന്ന ആവശ്യമാണ്​ ഉയരുന്നത്​. Ptl rni _1 Road ഫോട്ടോ: റാന്നി വലിയ പാലത്തിൽ നടപ്പാതയോട് ചേർന്ന് ടാർചെയ്തിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story