Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുല്ലാട്-മല്ലപ്പള്ളി...

പുല്ലാട്-മല്ലപ്പള്ളി റോഡിലെ അനധികൃത പാർക്കിങ് ദുരിതമാകുന്നു

text_fields
bookmark_border
മല്ലപ്പള്ളി: പുല്ലാട്-മല്ലപ്പള്ളി റോഡിൽ വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫിസിന് സമീപത്തെ അനധികൃത പാർക്കിങ് മറ്റുവാഹനങ്ങൾക്ക് ദുരിതമാകുന്നു. റോഡിന്‍റെ ഇരുവശത്തും അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുകയാണ്. ഇത് അപകടങ്ങൾക്കും സാധ്യത ഏറെയാണ്. റോഡ് ടാറിങ് നടത്തിയതിനാൽ വാഹനങ്ങൾ കടന്നുപോകുന്നത് അമിത വേഗത്തിലുമാണ്. ഇരുവശത്തെയും പാർക്കിങ് കാരണം വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് ബുദ്ധിമുട്ടുകയാണ്. ഇത് മിക്കപ്പോഴും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാനും കാരണമാകാറുണ്ട്. സബ് രജിസ്ട്രാർ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്നവരുടെ വാഹനങ്ങളാണ് ഇവിടെ പാർക്കു ചെയ്യുന്നവയിൽ ഏറെയും. വാഹന പാർക്കിങ് ക്രമീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story