Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:39 AM IST Updated On
date_range 6 April 2022 5:39 AM ISTകിഴക്കൻ പ്രദേശങ്ങളിലേക്ക് ബസ് സർവിസ് കുറഞ്ഞു; യാത്രക്ലേശം രൂക്ഷം
text_fieldsbookmark_border
മല്ലപ്പള്ളി: തലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്ര ക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിൽനിന്ന് മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി പ്രദേശങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകേണ്ട യാത്രക്കാരാണ് ബസ് ഇല്ലാത്തതുമൂലം ദുരിതം അനുഭവിക്കുന്നത്. ദൂരെസ്ഥലങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരും മറ്റും കൃത്യസമയത്ത് ഓഫിസുകളിൽ എത്തിപ്പെടാൻ ഏറെ കഷ്ടപ്പെടേണ്ടിവരുന്നു. നിരവധി കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും മത്സരിച്ച് സർവിസ് നടത്തിയിരുന്ന റൂട്ടുകളിൽ ഇപ്പോൾ ഒരു ബസ് പോലും ഓടുന്നില്ല. കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്ന ബസുകൾ ചുങ്കപ്പാറയിൽ അവസാനിപ്പിക്കുകയാണ്. രാവിലെയുള്ള ഈ ബസുകൾ മണിമലക്കും പൊന്തൻപുഴക്കും നീട്ടുകയാണെങ്കിൽ യാത്രക്ലേശത്തിന് പരിഹാരമാകും. പ്രദേശത്തെ യാത്രക്ലേശത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story