Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:37 AM IST Updated On
date_range 6 April 2022 5:37 AM ISTകുടിവെള്ള വിതരണതടസ്സം പരിഹരിക്കണം –വികസന സമിതി
text_fieldsbookmark_border
കോന്നി: കെ.എസ്.ടി.പി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം മുടങ്ങുന്നത് അടിയന്തരമായി പരിഹരിക്കണമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർദേശം നൽകി. കോന്നി താലൂക്ക് വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ കോന്നി ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം, പൂങ്കാവ് പത്തനംതിട്ട റോഡിലെ മറൂർ ഭാഗം എന്നിവിടങ്ങളിൽ റോഡിന്റെ അതിർത്തി നിർണയിക്കൽ രണ്ട് ദിവസംകൊണ്ട് പൂർത്തീകരിക്കണമെന്ന് തഹസിൽദാർക്ക് നിർദേശം നൽകി. കോന്നി ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തുള്ള നിർമാണപ്രവൃത്തി പൂർത്തീകരിക്കാൻ പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനീയറെ ചുമതലപ്പെടുത്തി. വിദ്യാർഥികൾക്ക് ബസ് കൺസഷൻ ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കാൻ ജോയന്‍റ് ആർ.ടി.ഒയെ ചുമതലപ്പെടുത്തി. കൊല്ലൻപടി ജങ്ഷനിൽ ഓടക്കുള്ളിൽ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചത് പരിശോധന നടത്തി മാറ്റി സ്ഥാപിക്കാൻ നിർദേശം നൽകി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജി, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ, മൈലപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, പ്രമാടം പഞ്ചായത്ത് സ്ഥിരം സമിതി അംഗം രാജി സി. ബാബു, കോന്നി തഹസിൽദാർ കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story