Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകനത്ത മഴയിൽ പന്തളം...

കനത്ത മഴയിൽ പന്തളം മുങ്ങി ബൈപാസ്

text_fields
bookmark_border
കനത്ത മഴയിൽ പന്തളം മുങ്ങി ബൈപാസ്
cancel
പന്തളം: വേനൽമഴയിൽ മുങ്ങി പന്തളം നഗരസഭ കവാടത്തിന് മുൻവശത്തെ ബൈപാസ്. വൈകീട്ട് നാലോടെ തുടങ്ങിയ ശക്തമായ മഴ വഴിയാത്രക്കാരെയും ചെറുകിട കച്ചവടക്കാരെയും വലച്ചു. ഒരുമണിക്കൂറിലേറെ പെയ്ത മഴയിൽ നഗരസഭയുടെ മുൻവശം നിറഞ്ഞൊഴുകി. ഒഴുകിപ്പോകാൻ സ്ഥലമില്ലാത്തതും മാലിന്യം റോഡരികിൽ കുന്നുകൂടുന്നതും ദുരിതമാണ്. ഒരുചെറിയ മഴപെയ്താൽപോലും അഴുക്കുനിറഞ്ഞ വെള്ളക്കെട്ടാകും പ്രദേശത്ത്. മഴ ഇരുചക്രവാഹനങ്ങളെയും കാൽനടക്കാരെയും മണിക്കൂറുകളോളം പെരുവഴിയിലാക്കി. മഴപെയ്താൽ അഴുക്കുചാലായി മാറുന്ന പന്തളം ജങ്‌ഷനിൽ മാലിന്യം നീക്കി മഴവെള്ളം ഒഴുക്കിവിടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഫോട്ടോ : പന്തളം നഗരസഭക്ക് മുന്നിലെ ബൈപാസിൽ രൂപപ്പെട്ട വെള്ളക്കെട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story