Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:32 AM IST Updated On
date_range 6 April 2022 5:32 AM ISTമഴക്കാല മുന്നൊരുക്കം: നദികളിലെ പ്രളയാവശിഷ്ടങ്ങൾ നീക്കും
text_fieldsbookmark_border
പത്തനംതിട്ട: പ്രളയാനന്തരം അടിഞ്ഞ വസ്തുക്കള്‍ മഴക്കാലത്തിന് മുമ്പ് നീക്കം ചെയ്യണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിർദേശിച്ചു. പ്രളയാനന്തരം അടിഞ്ഞ മണ്ണും എക്കലും മറ്റ് അവശിഷ്ടങ്ങളും മാറ്റുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലെ പ്രളയാവശിഷ്ടങ്ങളാണ് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. കാലവര്‍ഷം എത്തുന്നതിന് മുമ്പ് ഗ്രാമപഞ്ചായത്തുകള്‍ ഇവ ഒഴിവാക്കാൻ ആവശ്യമായ യാര്‍ഡ് കണ്ടെത്തണമെന്നും നദിയുമായി ബന്ധപ്പെട്ട കൈത്തോട്, കൈവഴി എന്നിവയിലെ അവശിഷ്ടങ്ങള്‍ തൊഴിലുറപ്പ് പദ്ധതിവഴിയും നീക്കണമെന്നും കലക്ടര്‍ പറഞ്ഞു. എല്ലാ പഞ്ചായത്തും ഈ പദ്ധതിക്ക് പ്രാതിനിധ്യം നല്‍കണം. എന്നാല്‍, മഴയുടെ ആഘാതം വരുന്നതിനുമുമ്പ് തന്നെ പ്രാദേശിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവയും കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ആഴമുള്ള സ്ഥലങ്ങളിലും യന്ത്രസഹായത്തോടെ ചെയ്യേണ്ടിടത്തും ജലസേചന വകുപ്പിന്റെയും ദുരന്ത നിവാരണ വിഭാഗത്തിന്റെയും പഞ്ചായത്തിന്റെയും സംയോജിത പ്രവര്‍ത്തനമാണ് ആവശ്യം. നിക്ഷേപിക്കാന്‍ കണ്ടെത്തുന്ന യാര്‍ഡുകള്‍ക്ക് വാടക നല്‍കണമെങ്കില്‍ അതു പരിഗണിക്കുമെന്നും ശേഖരിക്കപ്പെടുന്ന വസ്തുക്കളുടെ സുരക്ഷക്കായി ജില്ലതലത്തിലും പഞ്ചായത്ത് തലത്തിലും കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 12 D C പ്രളയാനന്തരം അടിഞ്ഞവ മാറ്റുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സംസാരിക്കുന്നു ....................... സംരംഭകത്വ വികസന പരിശീലനം പത്തനംതിട്ട: സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റപ്രണര്‍ഷിപ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും. 2022 ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 29വരെ എറണാകുളം ജില്ലയില്‍ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി കാമ്പസില്‍ പരിശീലനം നടക്കും. കെ.ഐ.ഇ.ഡി വെബ്സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0484 2532890.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story