Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:32 AM IST Updated On
date_range 6 April 2022 5:32 AM ISTസമഗ്ര കാൻസർ കുടുംബസഹായ പദ്ധതിയുമായി കല്ലൂപ്പാറ പഞ്ചായത്ത്
text_fieldsbookmark_border
മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിൽ സമഗ്ര കാൻസർ കുടുംബ സഹായ പദ്ധതി. പദ്ധതിക്കായി ബജറ്റിൽ തുക വകകൊള്ളിച്ചിരുന്നു. ഒരു കുടുംബത്തിന് 1,800 രൂപ നൽകിയാണ് പദ്ധതിയിൽ അംഗങ്ങളാകുന്നത്. കുടുംബത്തിലെ അഞ്ചുപേർക്കാണ് സഹായം ലഭിക്കുന്നത്. രണ്ടുലക്ഷം രൂപ കുടുംബത്തിന് സഹായമായി ലഭിക്കും. 2022 ഏപ്രിൽ ഒന്നിന് തുടങ്ങിയ പദ്ധതി 2023 മാർച്ച് 31 നാണ് അവസാനിക്കുന്നത്. ഇക്കാലയളവിൽ പദ്ധതിയിൽ അംഗമായ കുടുംബത്തിലെ നാമനിർദേശം ചെയ്യപ്പെട്ട അഞ്ചുപേരിൽ ഒരാൾക്കോ മറ്റുള്ളവർക്കോ കാൻസർ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടാൽ കുടുംബത്തിന് സഹായം നൽകും. മറ്റ് ഇൻഷുറൻസുകൾ എടുത്തിട്ടുള്ളവർക്കും പദ്ധതിയിലെ ആനുകൂല്യത്തിന് അർഹതയുമുണ്ട്. ചികിത്സചെലവുകൾ രണ്ടുലക്ഷം രൂപയിൽ അധികരിക്കാത്ത സാഹചര്യത്തിൽ രണ്ടുലക്ഷത്തിലെത്താൻ ബാക്കി നിൽക്കുന്ന തുക കുടുബത്തിന് ലഭിക്കും. പഞ്ചായത്ത് പ്രദേശത്ത് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 1400 പേർക്കാണ് പദ്ധതിയിലിപ്പോൾ അംഗങ്ങളാകാൻ കഴിയുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. സുമേഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്നി ജോർജ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് റെജി ചാക്കോ, അംഗങ്ങളായ പി. ജ്യോതി, മനുഭായ് മോഹൻ, ബെൻസി അലക്സ്, ലൈസാമ്മ, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ, ജോളി റെജി, കെ.കെ. സത്യൻ, മോളിക്കുട്ടി ഷാജി, ടി.ടി. മനു, ഗീത ശ്രീകുമാർ, ചെറിയാൻ മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story